സ്വീഡനിലെ കഫേയിൽ വെടിവെയ്പ്പ്; മൂന്നു പേര് കൊല്ലപ്പെട്ടു
സ്റ്റോക്ക്ഹോം: സ്വീഡിഷ് നഗരമായ മല്‍മോയിൽ അക്രമി നടത്തിയ വെടിവയ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇവിടുത്തെ ഒരു ഇന്റര്‍നെറ്റ് കഫേയിലാണ് വെടിവെപ്പ് നടന്നത്. 19, 27, 29 എന്നീ വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്. അപ്രതീക്ഷിത അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം മല്‍മോ പോലീസ് സ്റ്റേഷന് സമീപമുള്ള കഫേയിലാണ് വെടിവയ്പുണ്ടായത്. വാഹനത്തിലെത്തിയ അക്രമി കഫേയിലിരുന്ന ആളുകള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. ഇതിനുശേഷം അക്രമി അവിടെ നിന്നും രക്ഷപ്പെട്ടു.
പതിനഞ്ചോളം പ്രാവശ്യം വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികള്‍ മൊഴി കൊടുത്തു. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ഭീകരാക്രമണവുമായ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് പോലീസ് വ്യകത്മാക്കി.
https://www.facebook.com/Malayalivartha