ബഹിരാകാശത്തും അമേരിക്കയുടെ സാന്നിധ്യം വേണം; ആറാം സൈനിക ഗ്രൂപ്പിന് രൂപകല്പന നല്കാന് അമേരിക്കന്‍ സൈന്യത്തിന് ട്രംപിന്റെ ഉത്തരവ്
അമേരിക്ക: ബഹിരാകാശത്തും അമേരിക്കയുടെ സാന്നിധ്യം വേണമെന്ന ട്രംപിന്റെ പ്രഖ്യാപനം യാഥാർഥ്യമാകുന്നു. ബഹിരാകാശ സേനയെന്ന് വിശേഷിപ്പിക്കുന്ന ആറാം സൈനിക ഗ്രൂപ്പിന് രൂപകല്പന നല്കാന് അമേരിക്കന്‍ സൈന്യത്തിന് ഡൊണാള്‍ഡ് ട്രംപ് ഉത്തരവ് നൽകി.
വൈസ് പ്രസിഡന്റ് മൈക് പെന്‍സ് നയിക്കുന്ന ഒരു ഉപദേശക സമിതിയായ ദേശീയ സ്പേസ് കൗണ്‍സിലിന്റെ മൂന്നാം സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പുതുതായി രൂപീകരിക്കുന്ന സൈനിക ഗ്രൂപ്പിലൂടെ ജോലി സാധ്യതകള്‍ കൂട്ടാനാകുമെന്നും അതോടൊപ്പം ദേശീയ സുരക്ഷയ്ക്കും സമ്പദ് വ്യവസ്ഥക്കും ഇത് ഉപകാരപ്പെടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അമേരിക്കയുടെ വെറും സാന്നിധ്യം മാത്രമല്ല, ബഹിരാകാശത്ത് രാജ്യത്തിന്റെ ആധിപത്യം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ സൈന്യത്തിന്റെ പൂര്‍ണ രൂപത്തെ കുറിച്ചും ഇതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഇപ്പോള്‍ പൂര്‍ണമായൊരു ധാരണയില്ല.
സൈന്യത്തെ രൂപീകരിക്കുന്നതിന് മുൻപ് യുഎസ് കോണ്‍ഗ്രസില്‍ സേന രൂപീകരിക്കാനുള്ള നിയമം പാസാക്കേണ്ടതുണ്ട്. ചന്ദ്രനിലേക്ക് വീണ്ടും അമേരിക്കക്കാര്‍ യാത്ര നടത്തുമെന്നും, പിന്നീട് ആളുകളെ ചൊവ്വയിലേക്ക് അയക്കുമെന്നുമൊക്കെയാണ് ട്രംപ് വാദം ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha