തൂപ്പുകാരനായി തുടക്കം; ഇപ്പോള്‍ വിമാനകമ്പനി ഉടമ; 9 വര്‍ഷം മുമ്പുള്ള ഷഫീഖുറിന്റെ ജീവിതവും ഇപ്പോഴത്തെ ജീവിതവും കണ്ട് അമ്പരന്ന് ലോകം; ഷഫീഖുറിന്റെ വിജയകഥ ഇങ്ങനെ
ചിലരുടെ ജീവിതകഥകള്‍ അങ്ങനെയാണ് വലിയ അല്‍ഭുതമായി തോനും. ഷഫീഖുര്‍ ജീവിതം തുടങ്ങുന്നത് തുപ്പുജോലിക്കാരനായിട്ടാണ് . ബംഗ്ലാദേശില്‍ നിന്ന് ഈസ്റ്റ് ലണ്ടനിലേക്ക് കുടിയേറിപാര്ത്തതാണ് ഷഫീഖുറിന്റെ കുടുംബം. അച്ഛനമ്മമാര്‍, അഞ്ച് സഹോദരന്മാര്, രണ്ട് സഹോദരിമാര്‍ ഇത്രയും അംഗങ്ങളുള്ള ഒരു കുടുംബത്തിനുണ്ടാകുന്ന എല്ലാപ്രാരാബ്ദങ്ങളും ഷഫീഖുറിന്റെ കുടുംബത്തിനുമുണ്ടായിരുന്നു.
പഠനശേഷം ജീവിതോപാധിയായി വിമാനത്താവളത്തിലെ തൂപ്പുകാരന്റെ ജോലി ഇയാള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ ഇടയ്ക്ക് സഹോദരനോടൊപ്പം ചേര്‍ന്ന് സുഗന്ധലായിനികളുടെ വ്യാപാരവും തുടങ്ങി. ലണ്ടനിലെ വൈറ്റ് ചാപ്പല്‍ മോസ്കിന് പുറത്ത് ഇദ്ദഹം അത്തറുകള്‍ വിറ്റു. കച്ചവടം നന്നായപ്പോള്‍ വ്യാപാരം ഈസ്റ്റ് ലണ്ടന്‍ മാര്‍ക്കറ്റുകളിലേക്ക് വ്യാപിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് സുന്നമുസ്ക് എന്ന കമ്പനി റഹ്മാന് 2009 ല്‍ സ്ഥാപിച്ചു. സെന്‍ട്രല്‍ ലണ്ടനിലെ അല്‍ഡ്ഗേറ്റ് അടക്കമുള്ള ഇടങ്ങളില്‍ അവര്‍ അഞ്ച് അത്തര്‍ വില്‍ക്കുന്ന ഔട്ട് ലെറ്റുകല് തുറന്നു.
വ്യാപരം അതായിരുന്നെങ്കിലും വിമാനത്താവളത്തിലെ തൂപ്പുജോലിക്കാരനായി ജോലി നോക്കുന്ന സമയത്ത് തന്നെ ആകാശത്തെ സ്വപ്നം കണ്ടാണ് ഷഫീഖുര്‍ ജീവിച്ചത്. അതുകൊണ്ടുതന്നെ അടുത്ത ലക്ഷ്യം സ്വന്തമായി ഒരു വിമാനക്കമ്പനി തുടങ്ങുകയായിരുന്നു. നിശ്ചയദാര്‍ഢ്യം ഷഫീഖുറിനെ ലക്ഷ്യത്തില്‍ തന്നെ എത്തിച്ചു.
ഫിര്‍നാസ് എയര്‍വേസ് എന്ന വിമാനക്കമ്പനിയുടെ ഉടമയണ് ഇപ്പോള്‍ ഇദ്ദേഹം. മദ്യം വിളമ്പാത്ത എയര്‍വേസ് എന്ന പ്രത്യേകതയും ഫിര്‍നാസ് എയര്‍വേസിന് സ്വന്തം. മിഡില്‍ ഈസ്റ്റിലേക്കാണ് ഫിര്‍നാസ് എയര്‍വേസ് സര്‍വീസ് നടത്താനൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha