വ്യാപക കോപ്പിയടി; വിദ്യാര്‍ഥികളുടെ കോപ്പിയടി തടയാന്‍ അള്‍ജീരിയയിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ചു
സംഭവം നടന്നത് ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍. വിദ്യാര്‍ഥികളുടെ കോപ്പിയടി തടയാനാണ് ഇന്റര്‍നെറ്റ് സേവനം താല്കാലികമായി വിച്ഛേദിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ഹൈസ്കൂള്‍ ഡിപ്ലോമ പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ കോപ്പിയടി തടയാന്‍ രണ്ട് മണിക്കൂര്‍ സമയത്തേക്കാണ് മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ചതെന്നും തിങ്കളാഴ്ച വരെ ഈ സംവിധാനം തുടരുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചതെന്ന് അള്‍ജിയേഴ്സ് ടെലികോം കമ്ബനിയും അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചെന്ന് ഉറപ്പുവരുത്താന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ടെലികോം അസോസിയേഷന് പ്രസിഡന്റ് അലി കാലനും അറിയിച്ചു.
2016ല്‍ നടന്ന പരീക്ഷയില്‍ വ്യാപകമായി കോപ്പിയടി നടന്നിരുന്നു. പരീക്ഷ ആരംഭിച്ചയുടന്‍ തന്നെ ചോദ്യക്കടലാസുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha