മഴയില്‍ കുളിച്ച് പൂര്‍ണനഗ്നയായി കാട്ടിലെ കായ്കനികള്‍ ഭക്ഷിച്ച് കാട്ടരുവികളില്‍ നിന്ന് ദാഹം മാറ്റി തന്റെ പങ്കാളിക്കൊപ്പം കാനന ജീവിതം നയിക്കുകയാണ് ഫ്രീലി
ജീവിതത്തില്‍ മറ്റെന്തിനേക്കാളും പ്രാധാന്യം സ്വാതന്ത്ര്യത്തിനാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷത്തില്‍ സ്വന്തം പേരുതന്നെ തിരുത്തി ഒരു യുവതി. ഫ്രീലി...എന്നണ് അവരുടെ പേര്. നാഗരിക ജീവിതം യാന്ത്രികമാണെന്നും പ്രകൃതിയോടിണങ്ങിയാണ് ജീവിക്കേണ്ടതെന്നും സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് ഫ്രീലി.
നഗരത്തില്‍ നിന്നും കാട്ടിലേക്ക് ജീവിതം മാറ്റിയതും അതിനുവേണ്ടി മാത്രം. കാട്ടിലെ കായ്കനികള്‍ ഭക്ഷിച്ച്, കാട്ടരുവികളില്‍ നിന്ന് ദാഹം മാറ്റി, മഴയില്‍ കുളിച്ച് പൂര്‍ണനഗ്നയായി തന്റെ പങ്കാളിക്കൊപ്പം കാനന ജീവിതം നയിക്കുകയാണ് ഫ്രീലി. കാടിനുള്ളില്‍ താല്ക്കാലികമായുണ്ടാക്കിയ ഒരു വീട്ടിലാണ് ഇവരുടെ താമസം.
'കഴിഞ്ഞ ആറുമാസമായി ഞാനെന്റെ മുടിയില്‍ ചായം പൂശിയിട്ടില്ല, മേക്കപ്പണിഞ്ഞിട്ടില്ല..എന്നത്തേക്കാളും സ്വാതന്ത്ര്യം ഞാനിപ്പോള്‍ അനുഭവിക്കുന്നുണ്ട്. ഇതൊരു അപ്രതീക്ഷിതമായ ഭാഗ്യമൊന്നുമല്ല, നിങ്ങള്‍ക്കും ഇത്തരത്തില്‍ സ്വതന്ത്രരാകാം. നിങ്ങള്‍ക്ക് പ്രചോദനവുമായി ഞാനുണ്ട്.' ഫ്രീലി പറയുന്നു.
https://www.facebook.com/Malayalivartha