വംശീയാധിക്ഷേപം ... നെറ്റ്ഫ്ലിക്സ് കമ്മ്യൂണിക്കേഷന്‍ മേധാവി ജോന്നാഥന്‍ ഫ്രെഡ്ലാന്ഡിന് ജോലി നഷ്ടമായി
വംശീയാധിക്ഷേപം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ മുന്‍നിര സ്ട്രീമിംഗ് സേവന ദാതാക്കളായ നെറ്റ്ഫ്ലിക്സ് ജോലിയില്‍ നിന്ന് പുറത്താക്കി. നെറ്റ്ഫ്ലിക്സ് കമ്മ്യൂണിക്കേഷന്‍ മേധാവി ജോന്നാഥന്‍ ഫ്രെഡ്ലാന്ഡിനാണ് ജോലി നഷ്ടമായത്. മേധാവി എന്ന നിലയിലുള്ള നിലവാരം പുലര്‍ത്താന്‍ തനിക്കായില്ലെന്ന് ഫ്രെഡ്ലാന്‍ഡ് ട്വീറ്റ് ചെയ്തു.
എന്ല് തുടങ്ങുന്ന വംശീയ പദം ഒന്നിലധികം തവണ ഉപയോഗിച്ചതിനാണ് പുറത്താക്കലെന്ന് ചീഫ് എക്സിക്യൂട്ടീവ് റീഡ് ഹാസ്റ്റിംഗ് ജീവനക്കാര്‍ക്ക് നല്കിയ വിശദീകരണക്കുറിപ്പില്‍ അറിയിച്ചു. ഇത്തരം പദപ്രയോഗങ്ങളുടെ ചരിത്രവും അതിന് പിന്നിലുള്ള വൈകാരികതയേയും ഒരുതരത്തിലും നിഷ്പക്ഷവത്കരിക്കാന് കഴിയില്ല. എന്വേഡ് എന്ന പ്രയോഗം ഇത്തരം വാക്കുകളെ മയപ്പെടുത്തുന്നതിനുമാണ് ഉണ്ടാക്കിയതെന്നും കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha