പേമാരിയില്‍ മുങ്ങി ടെക്സാസ്; സിറ്റികളിൽ സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി പ്രഖ്യാപിച്ചു
അമേരിക്കയിലെ ടെക്സാസില്‍ രണ്ടു ദിവസം തുടര്‍ച്ചയായി പെയ്ത പേമാരിയില്‍ റീ യോഗ്രാന്റേ വാലിയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി റിപ്പോർട്ടുകൾ. ടെക്സാസിലെ വെസ്ലേക്കോ, മേഴ്സിഡസ്, മക്കാലന് എന്നീ സിറ്റികളെയാണ് പ്രളയക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്.
പല റോഡുകളും തോടുകളായതിനാല് മിക്ക റോഡുകളും അടച്ചിട്ടിരിക്കുകയാണ്. ഗതാഗത സൗകര്യം നിലച്ചിരിക്കുന്നതിനാല്‍ ആളുകളെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. പല സിറ്റികളിലും റസിഡന്‍സിന് സാന്‍ഡ് ബാഗുകള്‍ വിതരണം ചെയ്യുകയും ഗവര്‍ണര്‍ അബ്ബോട് വാലിയിലെ പല സിറ്റികളിലും സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി പ്രഖ്യാപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha