ഫേസ്ബുക്കിനടിമയാണോ നിങ്ങള്‍; അതിനുള്ള പ്രതിവിധി ഫേസ്ബുക്ക് തന്നെ പറഞ്ഞുതരും
സമൂഹ മാധ്യമങ്ങളില്‍ അടിമയാണോ നിങ്ങള്‍ എങ്കില്‍ ഈ അടിമത്ത്വത്തില്‍ നിന്നുള്ള മോചനത്തിനായി ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും തന്നെ പുതിയ വഴിയൊരുക്കുന്നു. ഉപഭോക്താക്കള്‍ ഫെയ്സ്ബുക്കില്‍ ചിലവഴിക്കുന്ന സമയം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു പുതിയ ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കും.
ഒരോ ദിവസവും തങ്ങള്‍ എത്ര സമയം ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നു, ഒരു ദിവസം ചിലവഴിക്കുന്ന ശരാശരി സമയം തുടങ്ങിയ വിവരങ്ങള്‍ ഈ ഫീച്ചറിലൂടെ ലഭിക്കും. അതേസമയം ഫെയ്സ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ വരുന്നതിന് ഒരു സമയപരിധി വെക്കാനും ഈ ഫീച്ചര്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഈ ഫീച്ചര്‍ പുറത്തിറക്കാനുള്ള പ്രവര്‍ത്തങ്ങള്‍ നടക്കുന്നുണ്ട് എന്നാല്‍ എന്ന് മുതല്‍ എല്ലാവര്ക്കും ലഭ്യമാക്കുമെന്നു കമ്പനി അറിയിച്ചിട്ടില്ല.
അതേസമയം എത്ര സമയം ആപ്പില്‍ ചെലവഴിച്ചു, കൃത്യമായി ഒരു സമയം സെറ്റ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യം എന്നിവയടങ്ങുന്ന ഒരു ഫീച്ചര്‍ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ്ങ് ആപ്പായ ഇന്‍സ്റ്റാഗ്രാമും അവതരിപ്പിക്കും. നോട്ടിഫിക്കേഷനുള് ഒഴിവാക്കാന്‍ കഴിയുന്ന 'ഡു നോട്ട് ഡിസ്റ്റര്‍ബ്' ഓപ്ഷനും ഇതോടൊപ്പം ഉണ്ടാകും.
https://www.facebook.com/Malayalivartha