ഷോറൂമില്‍ നിന്നു വീട്ടിലേക്കു കൊണ്ടുപോകും വഴി പുത്തന്‍ ഫെരാരി തവിടു പൊടിയായി
ചൈനയിലെ ബീജിംങ്ങില്‍ നിന്നുള്ള ഈ വാര്‍ത്തയാണ് വാഹന പ്രേമികളുടെ ഹൃദയം തകര്‍ക്കുന്നത്. ഷോറൂമില്‍ നിന്നും വാങ്ങി വീട്ടിലേക്കു കൊണ്ടുപോകും വഴി ഒരു പുത്തന്‍ ഫെരാരി കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് തവിടു പൊടിയാവുകയായിരുന്നു. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് കാറ് വാങ്ങിയ യുവതി ഷോറൂമില്‍ നിന്നും വണ്ടി എടുക്കാനെത്തിയത്. എന്നാല്‍ വണ്ടി എടുത്ത് വീട്ടിലേക്കു പോകും വഴി അപകടം ഉണ്ടാവുകയായിരുന്നു.
യുവതിക്കും മറ്റ് യാത്രക്കാര്‍ക്കും നിസാരമായ പരുക്കുകള്‍ മാത്രമാണ് പറ്റിയതെങ്കിലും കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. 4.5 കോടി രൂപ വില വരുന്ന ഫെരാരി 458 മോഡല്‍ ചുവന്ന കാറാണ് അപകടത്തില്‍ പെട്ടത്. ചൈനയില്‍ ഇറക്കുമതി ചെലവ് അടക്കമാണ് കാറിന് 5 ലക്ഷം പൗണ്ട് (4.5 കോടി രൂപ) വില വരുന്നത്. നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞു കയറിയ കാര്‍ ഒരു ബിഎം ഡബ്ല്യു എക്സ് 3 കാറിലും ഇടിച്ചു. നിയന്ത്രണം വിട്ട ബിഎംഡബ്ല്യു ഒരു കറുത്ത നിസാന്‍ സലൂണ്‍ കാറിലും ഇടിച്ചു. തന്റെ കോടികള്‍ വില വരുന്ന കാര്‍ തകര്‍ന്നതു പോരാതെ മറ്റു രണ്ട് കാറുകള്‍ക്കും യുവതി നഷ്ടപരിഹാരം നല്‍കേണ്ടിവന്നു.
https://www.facebook.com/Malayalivartha