Widgets Magazine
16
Jul / 2018
Monday
Forex Rates:

1 aed = 18.68 inr 1 aud = 50.88 inr 1 eur = 80.35 inr 1 gbp = 90.74 inr 1 kwd = 226.82 inr 1 qar = 18.85 inr 1 sar = 18.29 inr 1 usd = 68.60 inr

കന്യാസ്ത്രീക്കെതിരായ ലൈംഗീക പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ ശക്തമായ തെളിവുകൾ; വിദേശ രാജ്യങ്ങളില്‍ നിരവധി ബന്ധങ്ങളുള്ള ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാൻ സാധ്യത: രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ്

12 JULY 2018 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു

എസ്ഡിപിഐയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയേറുന്നു. ബിഷപ്പിനെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ബന്ധങ്ങളുള്ള ബിഷപ്പ് രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് അന്വേഷണ സംഘം കത്ത് നൽകി. കുരുക്ക് മുറുകിയതോടെ ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് നടപടി.

ഇതു വരെയുള്ള അന്വേഷണ പുരോഗതി വൈക്കം ഡിവൈഎസ്പി ഇന്ന് ജില്ലാ പൊലീസ് മേധാവിയെ അറിയിക്കും. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാകും ജലന്ധറിലേക്ക് പോകുന്ന കാര്യം തീരുമാനിക്കുക. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനായി പഞ്ചാബ് പൊലീസീന്‍റെ സഹായം തേടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിൽ ഉന്നത തലത്തിൽ ബിഷപ്പിന് സ്വാധീനം ഉള്ളതിനാൽ കരുതലോടെയാണ് പൊലീസ് നീക്കം. 

ഇതു വരെയുള്ള അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നാണ് കന്യാസ്ത്രീയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം . കൂടുതൽ തെളിവുകൾ അടങ്ങുന്ന കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

പരാതിയിൽ പറയുന്ന ദിവസങ്ങളിൽ കുറവിലങ്ങാടിനു പുറമെയുള്ള സ്ഥലങ്ങളിൽ ബിഷപ്പ് താമസിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനായി ജലന്ധർ രൂപതക്ക് കീഴിലുള്ള കണ്ണൂരിലെ മഠത്തിലെത്തി തെളിവെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

അതേ സമയം തനിക്കെതിരെ നടന്ന പീഡനങ്ങൾ കന്യാസ്ത്രീ അറിയിക്കാൻ വൈകിയെന്ന സഭയുടെ വാദങ്ങൾ പൊളിയുകയാണ്. പീഡന വിവരം ചൂണ്ടിക്കാട്ടി മൂന്ന് തവണയാണ് കന്യാസ്ത്രീ വത്തിക്കാന് പരാതി നൽകിയത്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ജൂൺ 22ന് നൽകിയ പരാതിയിൽ സഭയിൽ നിന്നും നീതി കിട്ടാത്തതിനാൽ നിയമ നടപടിക്ക് താൻ ഒരുങ്ങുകയാണെന്നും കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. താൻ നൽകിയ പരാതിയിൽ ഒരു നടപടിയും വത്തിക്കാൻ സ്വീകരിച്ചില്ലെന്ന ആക്ഷേപവും കന്യാസ്ത്രീ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനായി പഞ്ചാബ് പോലീസിന്റെ സഹായം തേടുന്നതിനുള്ള നടപടികളും അന്വേഷണ സംഘം ആരംഭിച്ചതായാണ് സൂചന. പഞ്ചാബില്‍ ബിഷപ്പിന്റെ ഉന്നതതല ബന്ധങ്ങള്‍ കണക്കിലെടുത്താണ് പ്രദേശിക പോലീസിന്റെ സഹായം തേടുന്നത്.

കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇത് കണ്ടെത്തിയാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് കുറവിലങ്ങാടിന് പുറത്ത് താമസിച്ചിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും. ഇതിന്റെ ഭാഗമായി ജലന്ധര്‍ രൂപതയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന മഠത്തിലെത്തി തെളിവെടുപ്പ് നടത്താനും അന്വേഷണസംഘം തയാറെടുക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രകാശനാകാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍; കടലാസ്സില്‍ പ്രകാശനും സലോമിക്കും ഇന്നു മുതല്‍ ജീവന്‍ വെച്ചു തുടങ്ങുകയാണെന്ന് സത്യനന്തിക്കാടിന്റെ ഫേസ്ബുക് പോസ്റ്റ്  (1 minute ago)

എല്ലാം ട്രംപിന്റെ കറുത്ത കരങ്ങള്‍.... അറസ്റ്റിലായ പോണ്‍താരം രക്ഷപ്പെട്ടത് ഇങ്ങനെ  (15 minutes ago)

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം  (27 minutes ago)

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?  (37 minutes ago)

സാംപോളിയെ പറഞ്ഞുവിട്ട് അര്‍ജന്റീന; കാരണം ടീമിന്റെ മോശം പ്രകടനം; റികാര്‍ഡോ ഗരേസയെ പകരം കൊണ്ടുവരാന്‍ നീക്കം  (53 minutes ago)

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു  (1 hour ago)

റഷ്യയുടെ ലോകകപ്പില്‍ പാപരാസികളുടെ കണ്ണുടക്കിയ ആ സുന്ദരി?  (1 hour ago)

സണ്ണി ലിയോണിന്റെ ബയോപിക്ക് പരമ്പരക്കെതിരെ സിഖ് സംഘടന  (1 hour ago)

സെക്‌സിനിടയിലെ മുറിവുകള്‍ അപകടകാരികളോ?  (1 hour ago)

എസ്എസ്ഡിപിയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ  (1 hour ago)

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?  (1 hour ago)

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍  (1 hour ago)

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....  (2 hours ago)

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല  (2 hours ago)

Malayali Vartha Recommends