Widgets Magazine
16
Jul / 2018
Monday
Forex Rates:

1 aed = 18.68 inr 1 aud = 50.88 inr 1 eur = 80.35 inr 1 gbp = 90.74 inr 1 kwd = 226.82 inr 1 qar = 18.85 inr 1 sar = 18.29 inr 1 usd = 68.60 inr

കുമ്പസാര രഹസ്യം ഭര്‍ത്താവിനോട് പറയുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്ത നാല് വൈദികരില്‍ ഒരാള്‍ കീഴടങ്ങി, ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്ന് കൊല്ലം ഡിവൈ.എസ്.പി ഓഫീസിലാണ് കീഴടങ്ങിയത്

12 JULY 2018 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു

എസ്ഡിപിഐയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല

കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയായ യുവതിയെ മാനഭംഗം ചെയ്ത വൈദികരില്‍ ഒരാളായ ഫാ. ജോബ് മാത്യു കീഴടങ്ങി. കൊല്ലം ഡിവൈ.എസ്.പി ഓഫീസിലെത്തിയാണ് രാവിലെ കീഴടങ്ങിയത്. ഇന്നലെ ഹൈക്കോടതി ഇദ്ദേഹത്തിന്റെയും മറ്റ് രണ്ട് വൈദികരായ ഫാ. ജെയ്‌സ് കെ.ജോര്‍ജ്, ഫാ. സോണി വര്‍ഗീസ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ അഭിഭാഷകര്‍ കീഴടങ്ങുന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. ഫാ. ജോബ് മാത്യുവുമായാണ് യുവതി കുമ്പസരിച്ചത്. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്. ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കമ്മിഷ്ണര്‍ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുന്നു. 

യുവതിയെ മാനഭംഗം ചെയ്ത വൈദികരെ അറസ്റ്റ് ചെയ്യാമെന്നും ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. കുമ്പസാര രഹസ്യം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് അധ്യാപികയായ യുവതിയെ വൈദികര്‍ മാറി മാറി പീഡിപ്പിച്ചത്. സംഭവം അറിഞ്ഞ യുവതിയുടെ ഭര്‍ത്താവാണ് ആദ്യം പരാതി നല്‍കിയത്. പിന്നീടാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം പ്രഥമദൃഷ്ട്യാ ഉണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം അതിന് അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കുന്നെന്നും കോടതി പറഞ്ഞിരുന്നു. 

കേസ്ഡയറി കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും സുപ്രീംകോടതിയുടെ മാനദണ്ഡങ്ങള്‍ പ്രതികളുടെ ആവശ്യങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വൈദികര്‍ക്കെതിരെ െ്രെകംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. 

യുവതിയുടെ ഭര്‍ത്താവ് അഞ്ച് വൈദികര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. എബ്രാഹം വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ തന്നെ പാഡിപ്പിച്ചെന്നാണ് യുവതി െ്രെകംബ്രാഞ്ചിന് മൊഴി നല്‍കിയത്. പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം െ്രെകംബ്രാഞ്ച് അറസ്റ്റ് വൈകിക്കുകയായിരുന്നു. യുവതിയുടെ മൊഴി അനുസരിച്ച് പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നാണ് വൈദികരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. പരാതിക്കാരിക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. എന്നാല്‍ മുന്‍കൂര്‍ജാമ്യം നല്‍കരുതെന്നു സര്‍ക്കാര്‍ നിലപാടെടുത്തു. വീട്ടമ്മയുടെ വിശ്വാസത്തെ വൈദികരായ പ്രതികള്‍ ദുരുപയോഗം ചെയ്‌തെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം ട്രംപിന്റെ കറുത്ത കരങ്ങള്‍.... അറസ്റ്റിലായ പോണ്‍താരം രക്ഷപ്പെട്ടത് ഇങ്ങനെ  (2 minutes ago)

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം  (7 minutes ago)

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?  (17 minutes ago)

സാംപോളിയെ പറഞ്ഞുവിട്ട് അര്‍ജന്റീന; കാരണം ടീമിന്റെ മോശം പ്രകടനം; റികാര്‍ഡോ ഗരേസയെ പകരം കൊണ്ടുവരാന്‍ നീക്കം  (33 minutes ago)

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു  (56 minutes ago)

റഷ്യയുടെ ലോകകപ്പില്‍ പാപരാസികളുടെ കണ്ണുടക്കിയ ആ സുന്ദരി?  (1 hour ago)

സണ്ണി ലിയോണിന്റെ ബയോപിക്ക് പരമ്പരക്കെതിരെ സിഖ് സംഘടന  (1 hour ago)

സെക്‌സിനിടയിലെ മുറിവുകള്‍ അപകടകാരികളോ?  (1 hour ago)

എസ്എസ്ഡിപിയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ  (1 hour ago)

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?  (1 hour ago)

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍  (1 hour ago)

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....  (2 hours ago)

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല  (2 hours ago)

സംസ്ഥാനത്ത് മഴ തകർക്കുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (2 hours ago)

Malayali Vartha Recommends