ഇന്ത്യ യഥാർഥ ഇന്ത്യ ആയത് ശ്രീ നരേന്ദ്ര മോദിജി പ്രധാനമന്ത്രി ആയതിനുശേഷം ; ബിജെപിയെയും പുകഴ്ത്തി സംസാരിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ചലച്ചിത്ര താരം ടിനി ടോം രംഗത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പുകഴ്ത്തി സംസാരിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ചലച്ചിത്ര താരം ടിനി ടോം രംഗത്ത്. ഫെയ്സ്ബുക് ലൈവിലൂടെയാണ് പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ടിനി ടോം വ്യക്തമാക്കിയത്.
‘ഉളിയന്നൂർ തച്ചൻ’ എന്ന വ്യാജ ഫെയ്സ്ബുക് അക്കൗണ്ടിൽ തന്റെ മുഖം വച്ചുകൊണ്ട് താൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നതായി വാർത്ത വന്നിരുന്നു. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. എനിക്ക് ഒരു രാഷ്ട്രീയമില്ല. അത് സാധാരണ ജനങ്ങൾ മനസിലാക്കണം . എന്നെ ഇഷ്ടപെടുന്നവർ എന്നെ ഒരിക്കലും തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷിക്കുന്നുവെന്നും ടിനി ടോം പറഞ്ഞു.
‘ഇന്ത്യ യഥാർഥ ഇന്ത്യ ആയത് ശ്രീ നരേന്ദ്ര മോദിജി പ്രധാനമന്ത്രി ആയതിനുശേഷമാണ്. അന്ധമായ ബിജെപി വിരോധം കാരണം പ്രതിപക്ഷ പാർട്ടികൾ അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ പോലും അംഗീകരിക്കാൻ തയാറാകുന്നില്ല’ എന്ന് ടിനി ടോം പറഞ്ഞെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
https://www.facebook.com/Malayalivartha