എസ്ഡിപിഐയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസില്‍ വിശദീകരണം നല്കിയ ശേഷം തിരിച്ചിറങ്ങുമ്പോഴായിരുന്നു പോലീസ് അറസ്റ്റ്. പോലീസ് വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന എസ്ഡിപിഐ ഭാരവാഹികളെ ബലംപ്രയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്.
സ്.ഡി.പി.ഐ സംസ്ഥാന നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനായാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അന്വേഷണ സംഘത്തലവനായ എ.സി.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്തത്. നേതാക്കളെ പിന്നീട് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് വൈകുന്നേരം 5.15ഓടെ ഇവരെ വിട്ടയക്കുകയായിരുന്നു.
അതേസമയം നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha