നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍
വ്യാജവാര്‍ത്തകളെ വിശ്വസിക്കരുതെന്ന് സിയാല്‍. ഞങ്ങളെമാത്രം മഴ തൊട്ടിട്ടില്ല. സിയാല്‍ വ്യാജവാര്ത്തെക്കിരെ ശക്തമായ ഭാഷയില്‍.കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ വിമാനങ്ങളുടെ പാര്‍ക്കിങ് ഏരിയയില്‍ വെള്ളം കയറി എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍).
വിമാനത്താവളത്തില്‍ വെള്ളം കയറിയെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തയോടൊപ്പം പ്രചരിക്കുന്ന ചിത്രം വേറേതോ വിമാനത്താവളത്തിന്റേതാണെന്നും സിയാല്‍ അധികൃതര്‍ വ്യക്തമാക്കി. വിമാനസര്‍വ്വീസുകള്‍ റദ്ദ് ചെയ്തെന്നും പ്രചരണമുണ്ട്. എന്നാല്‍ ഇവയൊക്കെ വാസ്തവവിരുദ്ധമാണെന്നും സിയാല്‍ പറഞ്ഞു.കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ വിമാനങ്ങളുടെ പാര്‍ക്കിങ് ഏരിയയില്‍ വെള്ളം കയറി എന്ന പ്രചാരണം അടിസ്ഥാനരഹിതം. ചിത്രം വ്യാജം. മഴ മൂലം കൊച്ചി എയര്‍പോര്‍ട്ടില്‍ ഒരു വിമാന സര്‍വീസുപോലും തടസപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha