പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കൊരു ഇളവു നല്കി ബി.എസ്.എന്‍.എല്‍
ബി.എസ്.എന്‍.എല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത അധികൃതര്‍ നല്‍കുന്നത്. പ്ലാന്‍ വൗച്ചറുകളും സ്പെഷ്യല്‍ താരിഫ് വൗച്ചറുകളും സെല്‍ഫ് കെയര്‍, ബി.എസ്.എന്‍.എല്‍ ആപ്, ബി.എസ്.എന്‍.എല്‍. ഓണ്‍ലൈന്‍ റീചാര്‍ജ്ജ് പോര്‍ട്ടല്‍ എന്നിവ റീചാര്‍ജ്ജ് ചെയ്യുന്ന ബി.എസ്.എന്‍.എല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് തൊണ്ണൂറു ദിവസത്തേയ്ക്ക് നിശ്ചിത നിരക്കില്‍ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു.
150 രൂപയ്ക്കും, 299 രൂപയ്ക്കും ഇടയിലുള്ള റീചാര്‍ജ്ജിന് അഞ്ച് രൂപയും, 300 രൂപയ്ക്ക് മുകളിലുള്ളതിന് പത്തു രൂപയുമാണ് ഇളവായി ലഭിക്കുക.
https://www.facebook.com/Malayalivartha