പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ അനധികൃതമായി നിര്‍മിച്ച തടയണയിലെ വെള്ളം ഒഴുക്കിവിടല്‍ നടപടികള്‍ തുടങ്ങി
പി.വി.അന്‍വര്‍ എം.എല്‍.എ കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലയില്‍ നിര്‍മിച്ച തടയണയിലെ വെള്ളം ഒഴുക്കിക്കളയുന്ന നടപടി തുടങ്ങി. ജലസേചന വകുപ്പ് എന്‍ജിനീയറുടെ മേല്‍നോട്ടത്തിലാണ് വെള്ളം തുറന്നുവിടുന്നതെന്ന് മലപ്പുറം ജില്ലാകലക്ടര്‍ അമിത് മീണ പറഞ്ഞു. ഇത് സംബന്ധിച്ച് വിദഗ്ധ സമിതി സ്ഥലം സന്ദര്‍ശിച്ചു.
ശക്തമായ മഴയെത്തുടര്‍ന്ന് നിറഞ്ഞുനില്ക്കുന്ന ചീങ്കണ്ണിപ്പാലയിലെ വെള്ളം ഒഴിവാക്കാനുള്ള നടപടികള്‍ക്കാണ് മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തുടക്കമായത്. വെള്ളം ഒഴിവാക്കി തടയണ പൊളിക്കണമെന്ന് ഹൈക്കോടതിഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ച് പഠനം നടത്തിയതായി ജില്ലാ കളക്ടര്‍ അമിത് മീണ പറഞ്ഞു.
ഘട്ടംഘട്ടമായിമാത്രമേ വെള്ളം ഒഴിവാക്കാനാകൂ. ഇക്കാര്യം എത്രത്തോളം പ്രായോഗികമാണെന്നകാര്യംവിശദമായിപഠിച്ച്കോടതിയില് റിപ്പോര്‍ട്ട്നല്‍കും. തടയണ പൊളിക്കാന്‍ നേരത്തെ തന്നെ ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നെങ്കിലും പി.വി.അന്‍വര്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുകയായിരുന്നു.തടയണ കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തിയത് ഭീഷണിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സമീപ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍, പൊതുജന പ്രതിഷേധവും ശക്തമായി. ഇതേ തുടര്‍ന്നാണ് , തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്.
https://www.facebook.com/Malayalivartha