കൊലപാതകം മതവികാരം ഉയര്‍ത്തി വാര്‍ത്തകളില്‍ നിറയാന്‍ പാര്‍ട്ടികളുടെ സൈക്കോളജിക്കല്‍ മൂവോ... അഭിമന്യു വധം തികച്ചും ആസൂത്രിതം: ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിയും
കാര്യങ്ങള്‍ കൂടുതല്‍ വ്യക്തതയിലേക്ക്. വാര്‍ത്തകളില്‍ നിറഞ്ഞേ വളരാനാകൂ പാര്‍ട്ടികള്‍ക്കത് നന്നായി അറിയാം. കൊലപാതകം ആകുമ്പോള്‍ അത്ന് കൂടതല്‍ മൈലേജ് ഉണ്ടാകൂ. മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തവരില്‍ കൈവെട്ട് കേസിലെ പ്രതിയും. കൈവെട്ട് കേസിലെ പ്രതിയായ മനാഫിന് ഗൂഢാലോചനയില്‍ മുഖ്യപങ്കുള്ളതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മനാഫ് കൈവെട്ട് കേസിലെ 13ാം പ്രതിയാണ്. പ്രതികളെ കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണ്. ഇരുവരും ഒളിവിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി
അന്വേഷണത്തെ തടസപ്പെടുത്തുന്നതിന് എസ് ഡിപിഐ ശ്രമിക്കുന്നതായി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, പൊലീസ് വേട്ടയാടുന്നതായി ചൂണ്ടിക്കാട്ടി എസ്ഡിപിഐ പ്രവര്‍ത്തകര്‍ നല്കിയ മൂന്നു ഹര്‍ജികളും ഹൈക്കോടതി തള്ളി.
കലാലയ രാഷ്ട്രീയത്തില്‍ കൊലപാതകം അനുവദിക്കില്ല. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നാണ് കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ വാദം തുടങ്ങിയപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഈ നിലപാട് ഹൈക്കോടതി തള്ളി. ക്യാമ്പസ് രാഷ്ട്രീയത്തില്‍ പല തവണ സര്‍ക്കാരിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാം സര്‍ക്കാരുകള്‍ നടപ്പാക്കിയില്ല. അതിന്റെ പരിണിതഫലമാണ് അഭിമന്യുവിന്റെ അരുംകൊലയില്‍ എത്തി നില്‍ക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. നേരത്തെ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കോളജില്‍ കൊലപാതകം നടന്നത് ദുഃഖകരമാണ്. ആശയപ്രചാരണമാകും എന്നാല്‍, അടിച്ചേല്‍പ്പിക്കല്‍ നടപ്പാക്കരുതെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha