വിമന്‍ ഇന്‍ കളക്ടീവ് സിനിമയുമായി താരസംഘടന അടുത്തമാസം ഏഴിന് കൊച്ചിയില്‍ ചര്‍ച്ച നടത്തും, പത്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ പങ്കെടുക്കും
ദിലീപിനെ എ.എം.എം.എയില്‍ തിരിച്ചെടുത്തത് അടക്കമുള്ള കാര്യങ്ങളെ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസവും ആക്രമണത്തിനിരയായ നടിയോട് സംഘടനയ്ക്കുള്ള നിലപാടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട വിമന്‍ ഇന്‍ കളക്ടീവുമായി ചര്‍ച്ച നടത്താമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അടുത്തമാസം ഏഴിന് കൊച്ചിയിലാണ് ചര്‍ച്ച. രാജിവയ്ക്കാതെ സംഘടനയില്‍ തുടരുന്ന രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്.
ചര്‍ച്ച നീട്ടിക്കൊണ്ട് പോകുന്നതില്‍ വിമന്‍ ഇന്‍ കളക്ടീവ് സിനിമയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. താരസംഘടനയുടെ ബൈലോ മാറ്റണം, അത് കൂറേ കൂടി സ്ത്രീകേന്ദ്രീകൃതമാക്കണം എന്നൊക്കെയാണ് വിമന്‍ ഇന്‍ കളക്ടീവ് സിനിമയുടെ ആവശ്യം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍വതി പത്രിക നല്‍കിയില്ലെന്ന മോഹന്‍ലാലിന്റെ പ്രസ്താവന ശരിയല്ലെന്ന് പത്മപ്രിയ ആരോപിച്ചിരുന്നു.
കഴിഞ്ഞയാഴ്ച താരസംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ സാംസ്കാരിക മന്ത്രി എ.കെ ബാലനുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ വിമന്‍ ഇന്‍ കളക്ടീവുമായി ചര്‍ച്ച നടത്താമെന്ന് ഉറപ്പ് കൊടുത്തിരുന്നു. വിദേശത്ത് പോയി വന്ന ശേഷം ചര്‍ച്ച നടത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ വന്ന ശേഷവും ചര്‍ച്ച നടത്താത്തിരുന്നതില് വിമന്‍ ഇന്‍ കളക്ടീവ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha