കുമ്പസാര രഹസ്യം... ബലാല്‍സംഗക്കേസില്‍ റിമാന്‍ഡിലുള്ള വൈദികര്‍ക്ക് ജാമ്യമില്ല, ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദികര്‍
ബലാല്‍സംഗക്കേസില്‍ റിമാന്‍ഡിലുള്ള വൈദികര്‍ക്ക് ജാമ്യമില്ല. കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ രണ്ട് വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി തള്ളി.
രണ്ടും മൂന്നും പ്രതികളായ ജോബ് മാത്യു, ജോണ്സണ് വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയുണ്ടെന്ന് പ്രോസിക്യൂഷന് വാദം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.
അതേസമയം, ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് വൈദികരുടെ അഭിഭാഷകന് വ്യക്തമാക്കി.
https://www.facebook.com/Malayalivartha