കാല്‍തെറ്റി വീണ യുവാവിന്റെ തല സ്ലാബില്‍ ഇടിച്ചു തലയിൽ നിന്നും രക്തം ചീറ്റിയൊഴുകി... രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിൽ വഴിയില്‍ കിടന്നത് 15 മിനിറ്റോളം; നാട്ടുകാർ ആരും തിരിഞ്ഞ് നോക്കാതെ പോയപ്പോൾ രക്ഷകനായി എത്തിയത് ഡോ. ബിബിൻ
നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപമാണ് യുവാവ് അപകടത്തില്‍പെട്ടത്. യുവാവിന്റെ തല സ്ലാബില്‍ അടിച്ചുണ്ടായ മുറിവില്‍നിന്ന് രക്തം ചീറ്റിയൊഴുകുകയായിരുന്നു. ആരും തിരിഞ്ഞുനോക്കാതെ 15 മിനിറ്റിലധികം റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന യുവാവിനെ അതുവഴിവന്ന പോളി ഡെന്റല്‍ ക്ലിനിക്കിലെ ഡോ. ബിബിനാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ അല്പംകൂടി വൈകിയിരുന്നെങ്കില്‍ മരണം സംഭവിക്കുമായിരുന്നെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.
താലൂക്ക് ആശുപത്രിയില്‍നിന്ന് ബന്ധുക്കളുടെ സഹായത്തോടെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. പുരികത്തിനോടു ചേര്‍ന്നുണ്ടായ മുറിവിന് 28 തുന്നിക്കെട്ടല് ആവശ്യമായിവന്നു.
നെടുങ്കണ്ടം ടൗണില്‍ പടിഞ്ഞാറെക്കവലയില്‍ പരിവര്ത്തനറോഡിലേക്കു കയറുന്ന ഭാഗത്താണ് കഴിഞ്ഞദിവസം കാല്‍തട്ടി വീണതിനെതുടര്‍ന്ന് രക്തത്തില്‍ കുളിച്ചുകിടന്ന യുവാവിനെ നാട്ടുകാര്‍ അവഗണിച്ചത്.
https://www.facebook.com/Malayalivartha