ഹരീഷിനും കുടുംബത്തിനും എതിരായ സംഘപരിവാര്‍ ഭീഷണി ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള സംഘടിത ആക്രമണമെന്ന് കാനം രാജേന്ദ്രന്
നോവലിസ്റ്റ് ഹരീഷിനും കുടുംബത്തിനും എതിരായ സംഘപരിവാര്‍ ഭീഷണി ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള സംഘടിത ആക്രമണമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്തുന്നവര്‍ക്കെതിരെ സംഘപരിവാര്‍ രാജ്യമെങ്ങും പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയുടെ ഭാഗമാണ് ഹരീഷിനെതിരായ ഭീഷണി. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് അഭിപ്രായ പ്രകടനങ്ങളെ വിലക്കാനാണ് ശ്രമം. ഇത്തരം ഹീനനീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം വളര്‍ത്തിക്കൊണ്ട് വരണം, കാനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നേരത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയ മീശ എന്ന നോവലിനെതിരെ സംഘപരിവാര്‍ പ്രതിഷേധം ശക്തമായതോടെയാണ് നോവല്‍ പിന്‍വലിക്കുകയാണെന്ന് ഹരീഷ് വ്യക്തമാക്കിയത്. നവമാധ്യമങ്ങളില്‍ ഹരീഷിന്റെ ഭാര്യയുടെ ചിത്രങ്ങള്‍ സഹിതം ചേര്‍ത്തായിരുന്നു പ്രചരണം. തനിക്കും കുടുംബത്തിനും ചില സംഘടനകളുടെ നിരന്തര ഭീഷണിയുണ്ടെന്നും ഹരീഷ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha