അവധിമാത്രം മതിയോ....അവധി തേടി വിളിക്കുന്നവരോട് അഭ്യര്‍ത്ഥനയുമായി ടി വി അനുപമ; 'അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് നിങ്ങളുടെ കോള്‍ തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക'
സമീപദിവസങ്ങളില്‍ മഴ കാരണം അവധി ആവശ്യപ്പെട്ട് നിരവധി പേരാണ് വിളിക്കുന്നതെന്ന് ടി വി അനുപമ പറഞ്ഞു. അവധി പ്രഖ്യാപിക്കുന്നതിന് നിബന്ധനങ്ങളുണ്ട്. അത് ഒത്തു വരുമ്പോള്‍ അവധി പ്രഖ്യാപിക്കും. മഴക്കെടുതിയില്‍ കേരളം വലയുമ്പോള്‍ കള്ക്ടര്മാര്ക്ക് അവധി തേടി വരുന്ന ഫോണ്‍ കോളുകള്‍ കാണം തടസമുണ്ടാകുന്നത് അടിയന്തര സഹായം ആവശ്യമുള്ളവര്ക്കായിരിക്കും. ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അവധി തേടി വിളിക്കുന്നവരെ ഓര്‍മ്മിപ്പിക്കുകയാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ.
ഇനി അവധി തേടി വിളിക്കുമ്പോള്‍ അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്താനും ടി വി അനുപമ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ത്ഥിക്കുന്നു. അവധികിട്ടി വീട്ടിലിരുന്ന് വെറുതേ സമയം കളയുന്ന ആളുകള്‍ ജപ്പാനെയും മറ്റും കണ്ടുപഠിക്കണമെന്ന് ശശി തരൂര്‍ പലതവണ പല സഭകളിലും പറഞ്ഞിട്ടുണ്ട്.
ടി വി അനുപമയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ മലയാള പരിഭാഷ….
പ്രിയ സഹോദരീ സഹോദരന്മാരെ
മഴ കാരണം അവധി ആശ്യപ്പെട്ട് നിരവധി കോളുകളാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്.
അവധി പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. അതു ഒത്തു വരുമ്പോള്‍ അവധി പ്രഖ്യാപിക്കും. ഞങ്ങളെ വിശ്വസിക്കുക. ആരെയും അപകടത്തിലാക്കുന്നതിന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
ഒരുപാട് ഫോണ്‍കോളുകള്‍ വരുമ്പോള്‍ നമ്പര്‍ തിരക്കിലാകുന്നു. അതു കാരണം അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് ഫോണ്‍ കണക്ട് ആകുന്നില്ല. മഴക്കെടുതിയില്‍ ജലാശയത്തിലും മറ്റും കാണാതാകുന്ന പോകുന്നവരുടെ കാര്യം അറിയുന്നത് വൈകുന്നതിന് ഇടയാകുന്നു. 30 സെക്കന്‍ഡ് പോലും ജീവിതത്തിനും മരണത്തിനും ഇത്തരം അവസരങ്ങളില്‍ നിര്‍ണായകമാകുന്നു.
ഒരു ബുദ്ധിമുട്ട് നേരിടുമ്പോള്‍ ഞങ്ങളെ വിളിക്കുന്നതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. ഈ സ്വാതന്ത്ര്യത്തിന്റെ കൂടെ ഉത്തരവാദിത്വവുമുണ്ട്. ഇനി അവധി തേടി വിളിക്കുമ്പോള്‍ അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക. അങ്ങനെ ഈ മഴക്കാലം സുരക്ഷിതമാവട്ടെ.
https://www.facebook.com/Malayalivartha