Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഗോപികമാരുടെ ഉടുതുണി മോഷ്ടിച്ച് മരക്കൊമ്പിലിരിക്കുന്ന കണ്ണന്‍, സ്ത്രീകള്‍ അരയ്‌ക്കൊപ്പം വെള്ളത്തില്‍ നിന്ന് കൈകള്‍ മാറത്ത് പിണച്ച് തൊഴുതുകൊണ്ട് വസ്ത്രം തിരികെ ചോദിക്കുമ്പോള്‍ തലക്കു മുകളിലേക്ക് കൈ കൂപ്പിയാല്‍ തിരികെ തരാം ആടകള്‍ എന്നു പറയുന്നു, എത്ര ആസ്വദിച്ചു അവയൊക്കെ നമ്മള്‍, എന്താ സ്ത്രീ വിരുദ്ധതയല്ലേ അത്? ലളിതാംബിക അന്തര്‍ജനത്തിന്റെ ചെറുമകള്‍ തനൂജഭട്ടതിരി ചോദിക്കുന്നു

23 JULY 2018 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍

മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി

മാതൃ ഭൂമി ആഴ്ച പ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഹരീഷിന്റെ മീശ എന്ന നോവലിലെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് യോഗ ക്ഷേമ സഭ ആവശ്യപ്പെട്ടിരിക്കുന്നു. പത്രാധിപര്‍ക്കയച്ച കത്തിലാണാവശ്യം. ' ഈ വികല സൃഷ്ടിയുടെ തുടര്‍പ്രസിദ്ധീകരണം നിറുത്തി വെച്ച് കേരളത്തിലെ സ്ത്രീ സമൂഹ ത്തോ ടും ബ്രാഹ്മണ സമൂഹത്തോടും ഹിന്ദു സമുദായത്തോ ടും നിങ്ങള്‍ പരസ്യമായി മാപ്പു പറയണം. 'എന്നത് കത്തിലെ ഒരു വാചകം മാത്രം. നമ്പൂതിരി സമുദായത്തിന്റെ ആധുനീകരണത്തിന് ചുക്കാന്‍ പിടിച്ച യോഗ ക്ഷേമ സഭ എന്നസംഘടന ഇന്ന് എവിടെ എത്തി നില്ക്കുന്നു? താലിബാനികളെപ്പോലെ പുസ്തകം നിരോധിക്കാന്‍ നടക്കുകയാണോ സ്വതന്ത്രചിന്തയുടെ വെളിച്ചം വിതറിയ ഈ സഭയുടെ ഇന്നത്തെ പ്രവര്‍ത്തകര്‍! സഭയെ വെച്ച് ഒരു നമ്പൂതിരി താലിബാനുണ്ടാക്കാനുള്ള ശ്രമം ആളുകള്‍ക്ക് ചിരിക്കാന്‍ മാത്രമേ വകയുണ്ടാക്കൂ എന്നത് വിവേകമുള്ളവര്‍ ആലോചിക്കണം.നിങ്ങള്‍ മാതൃഭൂമിക്ക് അയച്ചകത്ത് ഒരു ചരിത്രവസ്തുവാകും. ഹരീഷിനെപ്പോലെ പുതുതലമുറയിലെ പ്രതിഭാശാലിയായ ഒരു എഴുത്തുകാരനെ എത്ര പാമരത്വത്തോടെയാണ് കണ്ടത് എന്നതിന്റെ എന്നത്തേക്കുമുള്ള തെളിവാണിതെന്ന് എഴുത്തുകാരിയും നമ്പൂതിരി സമുദായത്തെ പുരോഗതിയിലേക്ക് നയിച്ചയാളുമായ ലളിതാംബിക അന്തര്‍ജനത്തിന്റെ ചെറുമകള്‍ തനൂജ ഭട്ടതിരി ചോദിക്കുന്നു.

സദാചാരത്തിന്റെപേരില്‍, അമ്പലത്തെയും കാമത്തെയും തമ്മില്‍ ബന്ധപ്പെടുത്തിയതിനെപ്പറ്റി പുസ്തകം പിന്‍വലിക്കണമെങ്കില്‍ വിടി യുടെ കണ്ണീരും കിനാവും അല്ലേ ആദ്യം പിന്‍വലിക്കേണ്ടത്? പതിനേഴുകാരി അമ്മുക്കുട്ടി വാരസ്യാരുമായി അമ്പലത്തില്‍ വച്ച് വിടി നടത്തിയ പ്രേമം വിവരിക്കുന്ന കണ്ണീരും കിനാവും? ലളിതാംബിക അന്തര്‍ജനത്തിന്റെ ദേവിയും ആരാധകനും എന്ന കഥ നിരോധിക്കണോ? ചെറുപ്പം മുതല്‍ ഒരു ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന ഒരു ബ്രഹ്മചാരിക്ക് തൊഴാന്‍ വരുന്ന ഒരു പെണ്‍കുട്ടിയോട് താന്‍ പൂജിക്കുന്ന ദേവിയോടെന്ന പോലെ അടുപ്പം തോന്നുകയും വാര്‍ദ്ധക്യത്തിലും അതേ അടുപ്പം വിധവയായി ക്ഷേത്രത്തില്‍ വരുന്ന അവളോട് തോന്നുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള കഥ? ഐഹിക സുഖങ്ങള്‍ ഒരു മനുഷ്യനു മാത്രമെ മറ്റൊരു മനുഷ്യനു നല്‍കാനാവൂ. ഒരീശ്വരനും അതിനാവില്ല എന്നു മനസ്സിലാക്കി ശ്രീകോവിലിനുള്ളില്‍ ദേവിയുടെ പട്ട് കത്തിച്ച് ആഭരണങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്കിയ വൃദ്ധപൂജാരിയെക്കുറിച്ചുള്ള കഥ? ക്ഷേത്രാധികാരികള്‍ പൂജാരിയെ ആട്ടിപ്പായിക്കുമ്പോള്‍ ദരിദ്രരുടെ കണ്ണീര്‍ തുടച്ചു കൊണ്ട് റോഡരുകില്‍ ജീവിക്കുന്നു ആ മനുഷ്യന്‍. കണ്ണീരിനെ നിങ്ങള്‍ റദ്ദ് ചെയ്യുമോ? സ്വാതന്ത്ര്യത്തെ? പ്രേമത്തെ? ലൈംഗീകതയെ? എനിക്കുറപ്പുണ്ട് ഈ ബഹളം വെച്ച വരാരും ഈ നോവല്‍ വായിച്ചിട്ടില്ല. ആ ഖണ്ഡിക മാത്രം കേട്ടവര്‍ കേട്ടവര്‍ വായിച്ചെടുത്തു. ലമ്പടനായ ഒരാളുടെ പതിവ് വാചക കസര്‍ത്തുകളിലൊന്നാണതെന്ന് വായന ശീലമാക്കിയവര്‍ക്ക് മനസ്സിലാവും.

സ്ത്രീവിരുദ്ധത എന്തെന്ന് ആദ്യം മനസ്സിലാക്കണം. അതിന്റെ മഹത്വ വത്കരണമെന്തെന്നു മനസ്സിലാക്കണം . ഇതില്‍ അങ്ങനെ ഇല്ല..മനസ്സ്, രചന ഇതൊക്കെ എന്താണെന്നാലോചിക്കണം. ലേഖനവും കഥയും തമ്മിലുള്ള വ്യത്യാസമറിയില്ലേ ?മുതിര്‍ന്ന ആളുകളാണ് നിങ്ങളൊക്കെ. അതിനാല്‍ ആദരവോടെ പറയുന്നു. ഈ പഴഞ്ചത്തരം കാണിക്കരുത്. ഒരു എഴുത്തുകാരി എന്ന നിലയില്‍ പറയുന്നു, എഴുത്തിന്റെ സ്വാതന്ത്ര്യം നിങ്ങളുടെ ഔദാര്യത്തിലല്ല. ഹരീഷ് എഴുതിയതിനെക്കാളും രൂക്ഷമായ സാഹചര്യങ്ങള്‍ മലയാളത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്, ഇനിയും എഴുതപ്പെടും, ഈ പേന വാങ്ങി ഉടച്ചു കളയാനാണ് നിങ്ങളുടെ വിചാരമെങ്കില്‍ വരൂ, ഒരു കൈ നോക്കൂ. ഇത്തരം സമുദായ ചങ്ങലകളില്‍ നിന്നൊക്കെ ഞാനെന്നേ പുറത്ത് വന്നതാണ്പക്ഷേ, പുസ്തകം കത്തിച്ചാല്‍ നിങ്ങള്‍ ജയിച്ചു എന്ന മണ്ടത്തരം കണ്ടതു കൊണ്ട് എഴുതിപ്പോയതാണ്. സിഗ്മണ്ട് ഫ്രോയ്ഡ് എന്നൊരു മനശാസ്ത്രജ്ഞന്‍ സ്ത്രീപുരുഷന്മാരുടെ ലൈംഗികകാര്‍ഷണത്തെക്കുറിച്ച് എഴുതിയത് കേട്ടിട്ടുണ്ടോ? മനസ്സിലെ ഇത്തരം വിചാരങ്ങളെ ഇഴകീറി പരിശോധിച്ചെഴുതിയതിന് ആ സിദ്ധാന്തങ്ങളെ എതിര്‍ക്കണ്ടെ?

സ്വതന്ത്ര ചിന്തയുടേതാണ് നമ്മുടെ എഴുത്തിന്റെപാരമ്പര്യം. സീതയുടെ പക്ഷത്തു നിന്ന് രാമനെ കാണുന്നതാണ്, ശ്രീരാമ വിമര്‍ശനമാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ മലയാളത്തിലുണ്ടായ ഏറ്റവും മഹത്തായ കൃതി. 'ചിന്താവിഷ്ടയായ സീത .' ഗോപികമാരുടെ ഉടുതുണി മോഷ്ടിച്ച് മരക്കൊമ്പിലിരിക്കുന്ന കണ്ണന്‍ സ്ത്രീകള്‍ അരയ്‌കൊപ്പം വെള്ളത്തില്‍ നിന്ന് കൈകള്‍ മാറത്ത് പിണച്ച് തൊഴുതുകൊണ്ട് വസ്ത്രം തിരികെ ചോദിക്കുമ്പോള്‍ തലക്കു മുകളിലേക്ക് കൈ കൂപ്പി യാല്‍ തിരികെ തരാം ആടകള്‍ എന്നു പറയുന്നു. എത്ര ആസ്വദിച്ചു അവയൊക്കെ നമ്മള്‍ .എന്താ സ്ത്രീ വിരുദ്ധതയല്ലേ അത്? നമ്മുടെ കുട്ടികളുടെ കുളിമുറിയില്‍ എത്തി നോക്കുന്നവനെ നമ്മള്‍ എന്ത് ചെയ്യും? പൂവിട്ട് പൂജിക്കുമോ? അപ്പോള്‍ കഥയുടെ വ്യത്യാസം നമുക്കറിയാം..പുരാണങ്ങള്‍ വിടൂ. കോളറകകാലത്തെ പ്രണയമോ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളോ ഒക്കെ വായിച്ചിട്ടുണ്ടാവുമോ?ബഷീറിന്റെയും മാധവിക്കുട്ടിയുടെയും പുസ്തകങ്ങള്‍ ?

യോഗക്ഷേമ സഭയുടെ പാരമ്പര്യം വിടിയെപ്പോലുള്ള പുരോഗമനവാദികളുടേതാണ്. അവരുടെ പ്രവൃത്തിയാണ് വെടിവട്ടവും കളിവട്ടവും വിടവട്ടവുമായി നടന്നവരെ കാലത്തിനനുസരിച്ച് മാറ്റിയെടുത്തത്. ഇഎം എസ്സ് വിടി ലളിതാംബിക അന്തര്‍ജനം എന്നിവരൊക്കെ എഴുത്തില്‍ കൂടിയും പ്രസംഗത്തില്‍ കൂടിയും നമ്പൂതിരിമാരുടെ വിദ്യാഭ്യാസത്തിനു വേണ്ടി വാദിച്ചു. വിധവാ വിവാഹം, പ്രായപൂര്‍ത്തി ആയതിനു ശേഷമുള്ള വിവാഹം, സ്വത്ത് ഓഹരി എന്നിവയൊക്കെ ഇവര്‍ നമ്പൂതിരി സമുദായത്തില്‍ സാദ്ധ്യമാക്കി.

നമ്പൂതിരി സമുദായത്തിലെ പുരുഷന്മാര്‍ക്ക് അതിനുമുമ്പുള്ള പഴയ കാലത്തിന്റെ ഓര്‍മകള്‍ ഇന്നുമുണ്ടാവണം .മൂത്ത പുത്രന്‍ മാത്രം വിവാഹം കഴിക്കുകയും ഇളയ ആണ്‍പ്രജകളെല്ലാം സംബന്ധവുമായി നാടാകെ നടന്ന കാലമുണ്ടായിരുന്നു. അന്തര്‍ജനങ്ങളെയെല്ലാം വീട്ടിനുള്ളിലെ ഇരുട്ടില്‍ വീട്ടുവേലക്കും വേഴ്ചക്കും അടിമകളാക്കി വച്ചിരുന്ന കാലമുണ്ടായിരുന്നു. കാലമിനി പുറകോട്ടില്ല. ബ്രാഹ്മണരെ പറഞ്ഞു എന്നു പറഞ്ഞല്ലഒച്ചയിടേണ്ടത് . ചുറ്റും നടക്കു ന്ന മനുഷ്യത്വ രഹിത പ്രവൃത്തികള്‍ക്ക് എതിരേയാണ് ഏവരുടെയും ഒച്ച ഉയരേണ്ടത്. ഇനി, ലോക സാഹിത്യവും വിവിധ മത പുരാണങ്ങളും ആധുനിക സാഹിത്യവും വായിച്ചാസ്വദിക്കുന്ന ഒരാള്‍ കൂടെയുണ്ടെങ്കില്‍ മുന്നോട്ട് വരു ഹരീഷിന്റെ നോവലിനെ കുറിച്ച് എഴുത്തുകാരോട് സംസാരിക്കാംഅതല്ലാതെ മൂക്കിന്‍ തുമ്പില്‍ മുട്ടി ഒരീച്ച പറന്നാല്‍ എന്റെ മതം എന്റെ ജാതി എന്നു പറയുന്നത് ലജ്ജാവഹം! എല്ലാവരോടുമായി ഒരപേക്ഷയുണ്ട്. സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചേ എന്തും ചെയ്യാവൂ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (16 minutes ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (4 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (4 hours ago)

ആസ്തി ഇങ്ങനെ  (4 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (5 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (5 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (5 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (5 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (5 hours ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (5 hours ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (6 hours ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (6 hours ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (6 hours ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (7 hours ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (7 hours ago)

Malayali Vartha Recommends