മാളികപ്പുറത്തമ്മയ്ക്കെതിരെ ഫെയിസ്ബുക്ക് പോസ്റ്റിട്ട എസ്.എഫ്.ഐ നേതാവിനെതിരെ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി നടപടിക്കൊരുങ്ങുന്നു
സി.പി.എമ്മിന്റെ ഹൈദവ ഭക്തി എത്രത്തോളം വളര്‍ന്നെന്ന് അടുത്തകാലത്തുണ്ടയ സംഭവവികാസങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഏറ്റവും ഒടുവിലായി ശബരിമല മാളികപ്പുറത്തമ്മയ്ക്കെതിരെ ഫെയിസ്ബുക്ക് പോസ്റ്റിട്ട എസ്.എഫ്.ഐ നേതാവിനെതിരെ സി.പി.എം നടപടിയെടുക്കുന്നു. പത്തനംതിട്ട ജില്ലയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് മാളികപ്പുറത്തമ്മയ്ക്കെതിരെ അശഌലം കലര്‍ന്ന പോസ്റ്റിട്ടത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും പ്രതിഷേധവുമായി രംഗത്തെത്തി. സുരക്ഷാഭീഷണിയുള്ളതിനാല്‍ യുവാവിന്റെ പേര് വെളിപ്പെടുത്താനാകില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
ഇയാളുടെ ജീവന് ഭീഷണി ഉയര്‍ന്നതോടെയാണ് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി നടപടിയുമായി രംഗത്തെത്തിയത്. മതപരമായ വിശ്വാസങ്ങളെ മോശമായി ചിത്രീകരിക്കുന്നതും കടന്നാക്രമിക്കുന്നതും വിശ്വാസികളെ കടന്നാക്രമിക്കുന്നതും പാര്‍ട്ടിയുടെ നയമല്ലെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു. ഇത്തരം പോസ്റ്റുകളും പ്രചരണങ്ങളും നടത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ വ്യകതമാക്കി. സംഘപരിവാറിന്റെ വളര്‍ച്ചയില്‍ ഭയന്ന് സി.പി.എം മൃദുഹൈദവ സമീപനമാണ് കുറേ കാലമായി സ്വീകരിക്കുന്നത്. അമ്പലകമ്മിറ്റികളില്‍ സ്ഥാനം പിടിക്കുക തുടങ്ങിയ പരിപാടികള്‍ ഇതിന്റെ ഭാഗമായാണ്.
രാമായണ മാസാചരണം നടത്താനുള്ള തീരുമാനം വിവാദമായതോടെ സംസ്കൃത സംഘം എന്ന സംഘടനയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കേണ്ടിവന്നു. കണ്ണൂരില്‍ ബി.ജെ.പിയെ നേരിടാന്‍ ശ്രീകൃഷ്ണജയന്തിക്ക് സി.പി.എം ഘോഷയാത്ര നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha