പുറത്തേക്കിറങ്ങിയ ഗാര്‍ഡിനെ കയറ്റാതെ മാവേലി എക്സ്പ്രസ് പുറപ്പെട്ടു, ഒടുവില്‍
പുറത്തിറങ്ങിയ ഗാര്‍ഡിനെ കയറ്റാതെ മാവേലി എക്സ്പ്രസ് റെയില്‍വേ സ്റ്റേഷന് വിട്ട് അല്പദൂരം മുന്നോട്ടുപോയി. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ 6.18 നാണ് സംഭവം. തിരുവനന്തപുരംമംഗളൂരു മാവേലി എക്സ്പ്രസ് 12 മിനുട്ട് വൈകിയാണ് ചെറുവത്തൂരില്‍ എത്തിയിരുന്നത്. ലേഡീസ് കോച്ചിന്റെ പിറകിലുള്ള റൂമില്‍ നിന്ന് ഗാര്‍ഡ് ഇറങ്ങി ട്രെയിനിന്റെ പിറകുവശം പരിശോധിക്കാന്‍ ചെന്നിരുന്നു. യാത്രക്കാര്‍ കയറുകയോ ഗാര്‍ഡ് വയര്‍ലെസ് സന്ദേശമോ സിഗ്നലോ നല്‍കുന്നതിന് മുമ്പ് തന്നെ ട്രെയിന്‍ സ്റ്റേഷന് വിട്ടു.
ഏറ്റവും പിറകിലെ ജനറല്‍ കമ്പാര്ട്ടുമെന്റിന്റെയും പിറകിലായിപ്പോയ ഗാര്‍ഡ് വിടരുത്, കയറിയില്ല എന്ന് വയര്‍ലെസിലൂടെ വിളിച്ചുപറഞ്ഞിട്ടും വണ്ടി നിര്‍ത്താതായപ്പോള്‍ യാത്രക്കാരോട് ചങ്ങല വലിക്കാന്‍ വിളിച്ചു പറയുകയായിരുന്നു.
എന്നാല്‍ യാത്രക്കാര്‍ ചങ്ങല വലിക്കുന്നതിന് മുമ്പ് തന്നെ അല്പദൂരം മുന്നോട്ടുപോയ ശേഷം ട്രെയിന്‍ നിര്‍ത്തി. പിന്നീട് ഗാര്‍ഡ് റൂമില്‍ കയറിയ ശേഷം സിഗ്നല്‍ നല്‍കിയാണ് ട്രെയിന്‍ പുറപ്പെട്ടത്.
https://www.facebook.com/Malayalivartha