ചലച്ചിത്ര അക്കാദമിയുമായി ആലോചിക്കാതെ മന്ത്രി എ.കെ ബാലന് മോഹന്‍ലാലിനെ ഏകപക്ഷീയമായി ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലെ മുഖ്യാതിഥി ആക്കിയതിനെതിരെ ജനറല്‍കൗണ്‍സില്‍ മുഖ്യമന്ത്രിയെ സമീപിക്കുന്നു
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്ക്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ചലച്ചിത്ര അക്കാദമി കൗണ്‍സിലിലെ ആറ് അംഗങ്ങള്‍ രംഗത്ത്. വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍ ഉള്‍പ്പെടെയാണ് രംഗത്തെത്തിയിരിക്കുന്നത്. അവാര്‍ഡ് ജൂറി അംഗമായ ഡോ.ബിജു ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ചലച്ചിത്ര അവാര്‍ഡ് വിതരണത്തിന് നേതൃത്വം നല്കുന്ന ചലച്ചിത്ര അക്കാദമിയോടോ അതിന്റെ ജനറല്‍ കൗണ്‍സിലിനോടോ ആലോചിക്കാതെ മന്ത്രി എ.കെ ബാലന് എ.കെ ബാലന് ഏകപക്ഷീയമായ നടപടി സ്വീകരിക്കുകയായിരുന്നു. അത് അവാര്‍ഡ് വിതരണത്തിനായുള്ള സംഘാടക സമിതി യോഗം തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്നപ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഉടന്‍ തന്നെ ജൂറി അംഗമായ സംവിധായകന് ഡോ. ബിജു വിയോജിപ്പ് രേഖപ്പെടുത്തി.
ജനറല്‍ കൗണ്‍സിലിനോട് ആലോചിക്കാതെ മന്ത്രി ഏകപക്ഷീയമായി നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍ ഉള്‍പ്പെടെയുള്ള ആറ് പേര് മുഖ്യമന്ത്രിയെ കാണും. മോഹന്‍ലാലിനെ ക്ഷണിച്ചത് സര്‍ക്കാരാണെന്നും തനിക്കതില്‍ പങ്കില്ലെന്നും അക്കാദമി ചെയര്മാന് കമല്‍ പറഞ്ഞു. മോഹന്‍ലാലിനെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പങ്കെടുപ്പിക്കരുതെന്ന് പറഞ്ഞ് 105 പേര് ഒപ്പിട്ട സംയുക്ത പ്രസ്ഥാവനയില്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ . വി.കെ ജോസഫ്, സി.എസ്സ് വെങ്കിടേശ്വരന്, ജി.പി രാമചന്ദ്രന്, മധു ജനാര്ദ്ദനന്, സജിത മഠത്തില്‍ , അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ശ്രീമതി ബീനാ പോള്‍ എന്നിവര്‍ ഒപ്പിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha