കേന്ദ്ര സഹായത്തെ പോസിറ്റീവായി കാണുന്നു; ബാക്കി കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്നു പിന്നീടു നോക്കാം; മുഖ്യമന്ത്രി പിണറായി വിജയൻ
കൊല്ലം: മഴക്കെടുതികൾ സംബന്ധിച്ചു കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ സഹായത്തെ പോസിറ്റീവായി കാണുന്നുവെന്നും ബാക്കി കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്നു പിന്നീടു നോക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ല നിലയിലാണു മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലക്ടറേറ്റിൽ ദുരിതബാധിത ജില്ലകളിലെ കലക്ടർമാരുമായി വിഡിയോ കോൺഫറൻസ് നടത്തിയ ശേഷം മടങ്ങവെ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, മഴക്കെടുതി ബാധിച്ച ജില്ലകൾ സന്ദർശിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. മഴക്കെടുതി ബാധിച്ച ജില്ലകൾ മുഖ്യമന്ത്രി ഇനിയും സന്ദർശിച്ചില്ലെന്നു പ്രതിപക്ഷം വിമർശിച്ചിരുന്നു.
അതേസമയം, കേരളം അടക്കമുളള സംസ്ഥാനങ്ങളിലെ മഴക്കെടുതി ബുധനാഴ്ച ലോക്സഭ ചര്‍ച്ച ചെയ്യും. അഞ്ചുമണിക്കൂറാണ് ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. കെ.സി വേണുഗോപാലിന്റെ ആവശ്യപ്രകാരമാണ് തീരുമാനം.
https://www.facebook.com/Malayalivartha