ആദ്യം പഠനം, പിന്നെ രാഷ്ട്രീയം: ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ
ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം രംഗത്ത്. വിദ്യാര്‍ത്ഥികള്‍ ആദ്യം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പഠനത്തിന് ശേഷം മതി രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാലയ രാഷ്ട്രീയത്തോട് ഒരു തരത്തിലും യോജിക്കാനാകില്ല. കലാലയങ്ങളില്‍ ഒരു സംഘടനകളും വേണ്ടെന്നാണ് തന്റെ നിലപാട്. വിദ്യാര്‍ത്ഥികള്‍ കോളേുകളില്‍ വരുന്നത് പഠിക്കുന്നതിന് വേണ്ടിയാണ്. അവരുടെ ഉത്തരവാദിത്തവും അതാണ്. പഠനത്തിന് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആവശ്യം പോലെ സമയമുണ്ട്. കോളേജുകളിലേക്ക് മക്കളെ അയയ്ക്കുന്ന മാതാപിതാക്കള്‍ക്ക് അവരെ കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളത്. അത് നിറവേറ്റുകയാണ് വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകം അപലപനീയമാണ്. ക്യാന്പസുകളില്‍ വര്‍ഗീയ സംഘടനകള്‍ നുഴഞ്ഞുകയറിയോയെന്ന കാര്യത്തില്‍ അഭിപ്രായം പറയില്ല. തന്റെ അഭിപ്രായം അഭിമന്യു വധക്കേസിന്റെ അന്വേഷണത്തെ സ്വാധീനിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha