വിജയിയുടെ പിതാവ് ആശുപത്രിയില്‍
തമിഴ് നടന് വിജയിയുടെ പിതാവും പ്രശസ്ത സംവിധായകനുമായ എസ്.എ.ചന്ദ്രശേഖരനെ പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ . ഇന്നു രാവിലെ ഒമ്പതോടെയാണു അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.
കോട്ടയം കുമരകത്തെ റിസോര്‍ട്ടിലെ ശുചിമുറിയിലാണ് രാവിലെ അദ്ദേഹം കുഴഞ്ഞുവീണത്. പ്രമേഹം താഴ്ന്നതാണ് കുഴഞ്ഞു വീഴാന്‍ കാരണമെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. വീണതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ക്ഷതമേറ്റിരുന്നു. ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണു ചന്ദ്രശേഖരനും വിജയിയുടെ കുടുംബാംഗങ്ങളും അടങ്ങുന്ന സംഘം കുമരകത്ത് സന്ദര്‍ശനത്തിനായി എത്തിയത്. കുമരകത്തെ വിവിധ സ്ഥലങ്ങളില്‍ സംഘം സന്ദര്‍ശനം തുടരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 70 ഓളം സിനിമകള്‍ സംവിധാനം ചെയ്ത ആളാണ് ചന്ദ്രശേഖരന്. കര്‍ണാടക സംഗീതജ്ഞ ശോഭയാണ് വിജയിയുടെ മാതാവ്.
https://www.facebook.com/Malayalivartha