വിവാഹവാഗ്ദാനം നല്കി പീഡനം: യുവാവ് അറസ്റ്റില്‍
വാഗ്ദാനത്തിന്റെ ബാക്കി ജയിലില്‍ കിട്ടും. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് യുവതിയില്‍ നിന്ന് എട്ട് ലക്ഷത്തോളം രൂപ കവര്‍ന്നുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ സനാതനപുരം സ്വദേശി പ്രേം ശങ്കറി(34)നെയാണ് ഇന്നലെ കല്‍പ്പറ്റ സി.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് വര്‍ഷത്തോളം യുവതി ഇയാളുടെ കൂടെ താമസിച്ചിരുന്നു. ഇതിനിടെ പല കാരണങ്ങള്‍ പറഞ്ഞ് എട്ട് ലക്ഷത്തോളം രൂപ തന്നില്‍ നിന്ന് വാങ്ങിയെടുത്തുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ യുവതിയെ അതേ ആശുപത്രിയില്‍ പര്‍ച്ചേസ് മാനേജരായി ജോലി ചെയ്ുയമ്പോഴായിരുന്നു പ്രതി പീഡിപ്പിച്ചത്. ഇതു സംബന്ധിച്ച് കഴിഞ്ഞ മെയ് മാസത്തിലാണ് യുവതി മേപ്പാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചതുമുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. ഈ യുവതിയുമായി ബന്ധം പുലര്‍ത്തുമ്പോള്‍ തന്നെ കോഴിക്കോട് ജില്ലയിലെ മറ്റൊരു സ്ത്രീയുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആ ബന്ധത്തില്‍ കുട്ടിയുമുണ്ട്. വിവാഹവാഗ്ദാനം നല്കി കൂടുതല്‍ യുവതികളെ ഇയാള്‍ വലയില്‍ വീഴ്ത്തിയതായും പോലീസ് സംശയിക്കുന്നുണ്ട്. നിലവില്‍ കോഴിക്കോട്ടെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുവന്നിരുന്ന പ്രതിയെ റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha