പാരസെറ്റാമോള്‍ ടാബ്ലെറ്റ്സ് അടക്കം എട്ടിനം മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചു
ഗുണനിലവാരമില്ലാത്തതിനാല്‍ എട്ടിനം മരുന്നുകളുടെ വിതരണവും വില്പനയും ഡ്രഗ്സ് കണ്ട്രോള് വകുപ്പ് സംസ്ഥാനത്ത് നിരോധിച്ചു. TELKOM40, Amoxycillin & Dicloxacillin Capsules, Paracetamol Tablets IP, GENIN GDG1504, Amoxcyllin & Pottassium Clavulanate Oral Suspension IP, Metformin Hydrochloride Tablets, DILVAS2.5, Zolerab Tablets എന്നീ മരുന്നുകളുടെ നിശ്ചിത ബാച്ചുകളുടെ വില്പനയാണ് നിരോധിച്ചത്.
നിരോധിക്കപ്പെട്ട ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ അവ വിതരണം ചെയ്തവര്‍ക്ക് തിരികെ അയയ്ക്കാനും ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.
https://www.facebook.com/Malayalivartha