കലാഭവന്‍ മണിയെ ഓര്‍മ്മയുണ്ടോ..? സിബിഐ മറന്നു പോയി
കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം സിബിഐയെ ഏല്‍പ്പിച്ച് കേരള സര്‍ക്കാര്‍ കൈകഴുകിയെങ്കിലും സിബിഐ കേസ് ഏറ്റെടുക്കുകയോ അന്വേഷണം ആരംഭിക്കുകയോ ചെയ്തിട്ടില്ല.
കേസ് സിബിഐയ്ക്ക് കൈമാറാന്‍ പിണറായി സര്‍ക്കാരാണ് തീരുമാനിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് കലാഭവന്‍ മണി ദാരുണമായി മരണമടഞ്ഞത്. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ സാരമായ പാളിച്ചയുണ്ടായി. പോലീസ് സംരക്ഷണം കാര്യക്ഷമമല്ലെന്ന് മനസിലാക്കിയപ്പോഴാണ് കേസ് സിബിഐക്ക് കൈമാറാന്‍ തീരുമാനമുണ്ടായത്. ആഭ്യന്തര വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവും ഇറക്കി. എന്നാല്‍ ഉത്തരവിന് അപ്പുറത്ത് യാതൊന്നും നടന്നില്ല.
സാധാരണ ഒരു കേസ് സിബിഐക്ക് വിട്ടാല്‍ അത് ഏറ്റെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സിബിഐയാണ്. റ്റി. പി ചന്ദ്രശേഖരന് കേസിലെ ഗൂഢാലോചന സിബിഐക്ക് കൈമാറിയെങ്കിലും അവര്‍ ഏറ്റെടുത്തില്ല. തുടര്‍ന്ന് നരേന്ദ്രമോഡി അധികാരത്തിലെത്തുകയും കേസ് സിബിഐ അന്വേഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ പിറകെ നിന്നില്ലെങ്കില്‍ ഒരു കേസും സിബീഐ അന്വേഷിക്കില്ല, കാരണം സിബിഐക്ക് ഇപ്പോള്‍ തന്നെ എടുത്താല്‍ പൊങ്ങാത്ത ഭാരമുണ്ട്. പോരാത്തതിന് കേരള സര്‍ക്കാരിനും തിരിച്ചും സിബിഐയോട് യാതൊരു താത്പര്യവുമില്ല.
കലാഭവന്‍ മണിയുടെ മരണം പോലീസ് അട്ടിമറിച്ചതായി ബന്ധുക്കള്‍ കരുതുന്നു. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് മണിയുടെ ഭാര്യ നിമ്മിയും സഹോദരന് രാമകൃഷ്ണനും പറയുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ കേസ് സിബിഐ അന്വേഷിക്കാതിരുന്നാല്‍ ഒന്നും സംഭവിക്കില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
https://www.facebook.com/Malayalivartha