ബലാത്സംഗം ചെയ്ത സിനിമാപ്രവര്‍ത്തകനെ സൗഹൃദം നടിച്ച് മാളിലേക്കു വിളിച്ചു വരുത്തി അറസ്റ്റിലാക്കി , മാദ്ധ്യമപ്രവര്‍ത്തകയുടെ കെണിയില്‍ പെട്ടത് കോഴിക്കോട് സ്വദേശി ഷാഫി
കോഴിക്കോട് കക്കോടി സ്വദേശിയും സിനിമാ പ്രവര്‍ത്തകനുമായ ഷാഫി(26)യെയാണ് മാധ്യമപ്രവര്‍ത്തകയായ ദളിത്പെണ്‍കുട്ടി തന്ത്രപൂര്‍വ്വം കെണിയിലാക്കിയത്. മാധ്യമപ്രവര്‍ത്തകയായ ദളിത്പെണ്‍കുട്ടിയെ വൈത്തിരിയിലെ റിസോര്‍ട്ടില്‍ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഷാഫിയെ സൗഹൃദം നടിച്ച് മാളിലേക്കു വിളിച്ചു വരുത്തിയാണ് യുവതി പോലീസിന്റെ കൈയിലേല്പ്പിച്ചത്. ചൊവ്വാഴ്ച രാത്രി കോഴിക്കോട് കക്കോടി സ്വദേശിയും സിനിമാ പ്രവര്‍ത്തകനുമായ ഷാഫി(26)യെയാണ് അറസ്റ്റ് ചെയ്തത്.
കുറച്ചു മാസം മുമ്പാണ് വയനാട് വൈത്തിരിയിലെ അനധികൃത റിസോര്‍ട്ടില്‍ വച്ചാണ് ഷാഫി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഏറെ വിവാദമുണ്ടാക്കിയ കേസാണിത്. പരാതി പൊലീസ് സ്വീകരിച്ചില്ലെന്നു കാട്ടി പെണ്‍കുട്ടിയും രംഗത്തുവന്നിരുന്നു. ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നായിരുന്നു പരാതി. ഷാഫിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരാതിയില്‍ കാമറയോ ഫോണോ കണ്ടെത്തിയില്ല.
തുടര്‍ന്ന് പൊലീസിനെ വെട്ടിച്ചു നടന്ന ഷാഫിയെ കഴിഞ്ഞദിവസം തന്ത്രപരമായി കുടുക്കുകയായിരുന്നു. തന്റെ ഫോണില്‍ ഷാഫിയെ വിളിച്ചു കാണണമെന്നാവശ്യപ്പെട്ടു. എന്നാല്‍ താന്‍ പല സ്ഥലങ്ങളിലാണെന്നു പറഞ്ഞു ഒഴിഞ്ഞുമാറാന്‍ ഷാഫി ശ്രമിച്ചു. ചൊവ്വാഴ്ച പൊലീസിന്റെ നിര്‍ദേശപ്രകാരം വീണ്ടും വിളിക്കുകയും കോഴിക്കോട്ടെ മാളില്‍വച്ചു കാണാന്‍ യുവാവ് തയാറാവുകയുമായിരുന്നു. ഈ വിവരം പൊലീസിനെ അറിയിച്ചു. യുവാവ് മാളിലെത്തുന്നതും കാത്ത് പൊലീസും നിന്നു. ഷാഫിയെ പൊലീസ് കസ്റ്റഡിയിലെടുത്തതുകണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. ഷാഫിയെ കോടതി പതിനാലു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha