ആലപ്പുഴയില്‍ നടന്ന സ്വന്തം നിക്കാഹ് സൗദിയിലിരുന്ന് ലൈവായി കണ്ട് ഹാരിസ്; കൊല്ലം സ്വദേശിയായ വരന് വിനയായത് സൗദിയിലെ സ്വദേശിവല്‍കരണം
എല്ലാം ഓണ്‍ലൈനിന്റേയും ഇന്റര്‍നെറ്റിന്റേയും കാലമല്ലേ. അവിടെ വിവാഹവും അങ്ങനെ ഓണ്‍ലൈനായി.
സൗദിയിലെ സ്വദേശിവല്‍കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാലാണ് ഹാരിസിന് വിവാഹം നേരത്തേ പറഞ്ഞുറപ്പിച്ചതാണെങ്കിലും നാട്ടില്‍ വരാന്‍ ക!!ഴിയാതിരുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ വിവാഹം നടത്താന്‍ തീരുമാനിച്ചു ഹാരീസിന്റെ സഹോദരി നജിത ഷംലയുടെ ക!ഴുത്തില് താലി ചാര്‍ത്തി ഹാരീസിനു വേണ്ടി നിക്കാഹ് ക!ഴിച്ചു. സ്വന്തം വിവാഹം ഹാരിസ് വിദേശത്തിരുന്നു തല്‍സമയം കണ്ടു
ഹാരിസ് റിയാദില്‍ സ്വകാര്യകമ്പനിയില്‍ മാര്‍ക്കറ്റിംങ് മാനേജരാണ്. വധു ഷംല മക്കയില്‍ സര്‍ക്കാര്‍ ആശുപത്രയില്‍ നേ!ഴ്സാണ്. ആലപ്പു!ഴ താമരക്കുളത്തായിരുന്നു അപൂര്‍വ്വ നിക്കാഹിന് നാട്ടുകാരും ബന്ധുക്കളും സാക്ഷ്യം വഹിച്ചത്.
https://www.facebook.com/Malayalivartha