Widgets Magazine
26
Sep / 2017
Tuesday

ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, ഇരിങ്ങാലക്കുട എ എസ് പി കിരണ്‍ നാരായണ്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

11 JANUARY 2017 10:34 PM IST
മലയാളി വാര്‍ത്ത

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട കേസിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവായി. ഇരിങ്ങാലക്കുട എ എസ് പി കിരണ്‍ നാരായണ്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. തൃശൂര്‍ റൂറല്‍ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എസ്‌ഐ പി കെ പദ്മരാജന്‍, തൃശൂര്‍ റൂറല്‍ പഴയന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ ടി കെ ശശിധരന്‍, തൃശൂര്‍ റൂറല്‍ വനിത സെല്‍ വനിത എ എസ് ഐ ഉദയചന്ദ്രിക എന്നിവര്‍ സംഘത്തില്‍ അംഗങ്ങളാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് വ്യക്തിപരമായ മേല്‍നോട്ടം വഹിക്കും. പ്രത്യേക അന്വേഷണസംഘം അന്വേഷണപുരോഗതി സംബന്ധിച്ച് ദൈ്വവാര റിപ്പോര്‍ട്ട് തൃശൂര്‍ റേഞ്ച് ഐജിക്ക് നല്‍കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് തൃശൂര്‍ പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ഥി കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോപ്പിയടി ആരോപിച്ചുള്ള പീഡനത്തില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണങ്ങള്‍. കൂടാതെ ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുളള കാര്യവും വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കോളെജിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്.

കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ഥി സംഘടനകള്‍ കോളെജിലെ ചില മുറികള്‍ അടിച്ചുതകര്‍ത്തിരുന്നു. സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടണമെന്ന ആവശ്യം നാനാഭാഗത്തുനിന്നും ഉയരുന്നുണ്ട്. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ജിഷ്ണുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിലവില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ചിരുന്ന കേസ് തൃശൂര്‍ റൂറല്‍ െ്രെകംബ്രാഞ്ച് ഡിവൈഎസ്പിയുടെ മേല്‍നാട്ടത്തില്‍ അന്വേഷിക്കാനും ഇന്നലെ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാന്‍ അങ്ങനെയല്ല പറഞ്ഞത്.... ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചു  (1 hour ago)

യൂബര്‍ ഡ്രൈവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസ്  (2 hours ago)

എസ്.ബി.ഐ മിനിമം ബാലന്‍സ് പിഴ കുറച്ചു; മിനിമം ബാലന്‍സ് 5000ല്‍ നിന്ന് 3000 ആയും കുറച്ചു  (2 hours ago)

അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് മകളെ ഉപയോഗിച്ച് പെണ്‍വാണിഭം  (3 hours ago)

സിനമാ രംഗത്ത് വീണ്ടും അഴിമതി... നിര്‍മാതാവും ഭാര്യയും 25 ലക്ഷം തട്ടിയതായി പരാതി  (4 hours ago)

ഫറൂഖിക്കെതിരായ ബലാത്സംഗ കേസില്‍ റദ്ദാക്കി കുറ്റവിമുക്തനാക്കി ദില്ലി ഹൈക്കോടതി  (4 hours ago)

തെറ്റ് ചെയ്താൽ ശിക്ഷിക്കും ;ഇപി ജയരാജന്‍  (5 hours ago)

മൂ​ന്നു ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ബാ​ഗി​ല​ട​ച്ച നി​ല​യി​ൽ  (5 hours ago)

വിനീത് ശ്രീനിവാസനോട് മാപ്പ് ചോദിച്ച് മോഹൻലാൽ ഫാൻസ്‌  (5 hours ago)

സി പി എമ്മിനെതിരെ കുഞ്ഞാലികുട്ടി  (5 hours ago)

പ്രവാസി മലയാളികൾക്കായി ഭവന പദ്ധതി നടപ്പാക്കണമെന്ന് സർക്കാർ  (5 hours ago)

പതിനൊന്ന് വര്‍ഷത്തിന് ശേഷം മമ്മൂക്കയെ കണ്ട കത്രീന ഞെട്ടി  (5 hours ago)

കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി  (6 hours ago)

മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന് സീ​താ​റാം യെ​ച്ചൂ​രി  (6 hours ago)

ഇന്ത്യയെ അപമാനിച്ച ഓസീസ് മാധ്യമപ്രവര്‍ത്തകന്‍ന്റെ ട്വീറ്റർ അകൗണ്ടിൽ പൂരപ്പാട്ട്  (6 hours ago)

Malayali Vartha Recommends