കണ്ണൂരില്‍ നടക്കുന്ന ഹര്‍ത്താല്‍ സ്കൂള്‍ കലോല്‍സവത്തെ ബാധിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി
കണ്ണൂരില്‍ നടക്കുന്ന ഹര്‍ത്താല്‍ സ്കൂള്‍ കലോല്‍സവത്തെ ബാധിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഗതാഗത കമ്മിറ്റി പ്രത്യേക യാത്രാസൗകര്യം ഒരുക്കും. മല്സരാര്ത്ഥികള്ക്കൊപ്പമുള്ളവര്ക്കും ഭക്ഷണം നല്‍കും. മല്‍സരങ്ങള്‍ കൃത്യസമയത്ത് നടക്കും. സ്റ്റേജ് ഇനങ്ങളില്‍ പ്രശ്നമുണ്ടാകില്ല
എന്നാല്‍ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമാണ്. കടകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും സ്വകാര്യ വാഹനങ്ങള്‍ മിക്കയിടങ്ങളിലും സര്‍വീസ് നടത്തുന്നുണ്ട്. അണ്ടല്ലൂര്‍ സ്വദേശി സന്തോഷാണ് ഇന്നലെ രാത്രി വെട്ടേറ്റ് മരിച്ചത്. സന്തോഷിന്റെ പോസ്റ്റുമോര്‍ട്ടം തലശേരി ജനറല്‍ ആശുപത്രിയില്‍ നടക്കും.
കൊലയ്ക്ക് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ബിജെപി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ സ്കൂള്‍ കലോല്‍സവത്തെ ബാധിക്കില്ലെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സ്റ്റേജ് ഇനങ്ങളില്‍ പ്രശ്നമുണ്ടാകില്ല. മല്‍സരങ്ങളെല്ലാം കൃത്യസമയത്തു നടക്കും. ഗതാഗത കമ്മിറ്റി യാത്രാ സൗകര്യം ഏര്‍പ്പെടുത്തും.
ധര്‍മടത്തിനു സമീപം അണ്ടല്ലൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മുല്ലപ്രം ചോമന്റവിട എഴുത്താന്‍ സന്തോഷമാണ് (52) മരിച്ചത്. രാത്രി പതിനൊന്നരയോടെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബ്രണ്ണന്‍ കോളജ് ക്യാംപസില്‍ വിവേകാനന്ദ ജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ–എബിവിപി സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha