കൈക്കൂലി വാങ്ങിയ ഗൈനക്കോളജിസ്റ്റിനെ വിജിലന്‍സ് പിടികൂടി
കൈക്കൂലി വാങ്ങിയ ഗൈനക്കോളജിസ്റ്റിനെ വിജിലന്‍സ് പിടികൂടി. താമരശേരി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ കെ പി അബ്ദുള്‍ റഷീദാണ് വിജിലന്‍സിന്റെ പിടിയിലായത്. പ്രസവ ശസ്ത്രക്രിയയ്ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ വീട്ടില്‍ നിന്നാണ് വിജിലന്‍സ് സംഘം അബ്ദുള്‍ റഷീദിനെ പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ രോഗിയുടെ ബന്ധുക്കളില്‍ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. നേരത്തെ ഡോക്ടര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതിനാല്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.
https://www.facebook.com/Malayalivartha