ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
വിദ്യാര്‍ഥി സമരം തുടരുന്ന തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് സ്വമേധയ കേസെടുത്തു.
ദലിത് വിദ്യാര്‍ഥികള്‍ക്ക് ജാതീയ അധിക്ഷേപവും മാനസിക പീഡനവും നടന്നെന്നും ഇന്േറണല് മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ഥികളെ മാനസിക സമ്മര്ദത്തിലാക്കിയെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് മനുഷ്യാവകാശ കമീഷന് ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് പറഞ്ഞു.
വിദ്യാര്‍ഥികളും രക്ഷിതാക്കളും അടക്കമുള്ളവരില്‍നിന്ന് നിരവധി പരാതികള്‍ കമീഷന് മുന്നില്‍ ലഭിച്ചതായും എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കണ്ടത്തെി സമരം അവസാനിപ്പിച്ച് ക്ളാസ് ആരംഭിക്കണമെന്നും കമ്മീഷന്റെ നിര്‍ദേശത്തില്‍ പറയുന്നു. സമരം പരിഹരിക്കാത്ത സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha