കെ.എസ്.ആര്.ടി.സി പ്രീപെയ്ഡ് കാര്‍ഡുകള്‍ ഇന്ന് പുറത്തിറക്കും
സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ടുള്ള കെ.എസ്.ആര്.ടി.സിയുടെ പ്രീപെയ്ഡ് കാര്‍ഡുകള്‍ ഇന്ന് പുറത്തിറക്കും. ഒരു മാസം കാലാവധിയുള്ള, ആയിരം രൂപ മുതല്‍ അയ്യായിരം രൂപ വരെയുള്ള കാര്‍ഡുകള്‍ അണ്‍ലിമിറ്റഡ് യാത്ര ഓഫറാണ് സമ്മാനിക്കുന്നത്. കാര്‍ഡിന്റേയും വനിതകള്‍ക്കായുള്ള പിങ്ക് ബസുകളുടേയും ഉദ്ഘാടനം വൈകിട്ട് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിക്കും.
ആയിരം രൂപയുടെ ബ്രോണ്‍സ് കാര്‍ഡെടുത്താല്‍ ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസുകളില്‍ അതാത് ജില്ലയ്ക്കുള്ളില്‍ എവിടെയും സഞ്ചരിക്കാം.
അയിരത്തി അഞ്ഞൂറ് രൂപയുടെ സില്‍വര്‍ കാര്‍ഡുണ്ടെങ്കില്‍ ഓര്‍ഡിനറിയിലും ലിമിറ്റഡ് സ്റ്റോപ്പിലും ജില്ലവിട്ടും കയറാം
.
ഫാസ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്നതാണ് മൂവായിരം രൂപയുടെ ഗോള്‍ഡ് കാര്‍ഡ്
.
അയ്യായിരം രൂപയുടെ പ്രീമിയം കാര്‍ഡെടുത്താല്‍ സ്കാനിയ വോള്‍വോ ഒഴികെയുള്ള എല്ലാ ബസുകളിലും കെ.യു.ആര്.ടി.സിയുടെ എ.സി വോള്‍വോ ഉള്‍പ്പടെ എല്ലാ ബസുകളിലും യാത്ര ചെയ്യാം.
ഒരു ദിവസം എത്രതവണ വേണമെങ്കിലും കാര്‍ഡ് ഉപയോഗിച്ച് സഞ്ചരിക്കാം. പക്ഷെ മറ്റൊരാള്‍ക്ക് കൈമാറാന്‍ പാടില്ല. കെ.എസ്.ആര്.ടി.സിയുടെ എല്ലാ ഡിപ്പോകളില്‍ നിന്നും അടുത്തദിവസം മുതല്‍ കാര്‍ഡ് വാങ്ങാം.
കണ്ടക്ടര്‍ കാര്‍ഡിന്റ നമ്പറും ഇറങ്ങേണ്ട സ്ഥലവും ടിക്കറ്റ് മെഷിനീല്‍ രേഖപ്പെടുത്തും.ഒരു മാസമാണ് കാര്‍ഡിന്റെ കാലാവധി. വനിതകള്‍ക്കുമാത്രമായി രണ്ട് പിങ്ക് ബസുകളാണ് പുറത്തിറക്കുന്നത്.
തിരുവനന്തപുരം നഗരത്തിലായിരിക്കും ആദ്യ സര്‍വീസ്.
https://www.facebook.com/Malayalivartha