ബി.എസ്.എന്‍.എല്ലിനെ തകര്‍ക്കണം എന്നാര്‍ക്കാണ് വാശി; അതോ ഉദ്യോഗസ്ഥരുടെ അലം ഭാവമോ... പണംവാങ്ങി ഇടനിലക്കാരെ സഹായിക്കുന്നതായി ബി.എസ്.എന്‍.എല്ലിനെതിരെ വ്യാപക പരാതികള്‍
നെറ്റിന് ഒച്ചിഴയുന്ന വേഗത, ഫോണ്‍ ഇല്ലാതെ ബില്‍ അയയ്ക്കുക, പരാതിപറഞ്ഞാല്‍ മാറി പൊയ്ക്കൂടേ എന്ന ചോദ്യവും. ബി.എസ്.എന്‍.എല്ലിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങിയോ. അതോ കുത്തക കമ്പനികളെ സഹായിക്കാന്‍ ഈ പ്രസ്ഥാനം പൂട്ടിക്കെട്ടിയേ അടങ്ങൂ എന്ന വാശിയിലോ അധികൃതര്‍. പരാതിക്കാരനെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച് ബി.എസ്.എന്‍.എല്‍. കാശ്വാങ്ങി സ്വകാര്യ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷനുകളെ സഹായിക്കുന്ന ബി.എസ്.എന്‍.എല്‍ മോധാവികളുടെ മനോഭാവത്തിന് ഇരകളാകുന്നത് ഉപഭോക്താക്കളാണ്. എന്നാല്‍ പരാതികള്‍ വളരെ ലാഘവത്തോട് കൂടിയാണ് അധികാരികള്‍ കൈകാര്യം ചെയ്യുന്നത്. പലപ്പോഴും ഉപഭോക്താക്കളുടെ ഇച്ഛയ്ക്കനുസരിച്ചുള്ള സേവനം നല്കാന് കമ്പനിക്ക് കഴിയുന്നില്ല.
ഇന്റര്‍നെറ്റ് കണക്ഷന് ലഭിക്കുന്നതിനായി വലിയൊരു കടമ്പ കടക്കേണ്ടി വരുന്നു. കണക്ഷനുവേണ്ടി ആദ്യം കസ്റ്റമര്‍ കെയറിന്റെ ടോള്‍ഫ്രീ നമ്പറിലേക്ക് ബന്ധപ്പെടുമ്പോള്‍ എക്സ്ചേഞ്ച് മേധാവിയുമായി ബന്ധപ്പെടാന്‍ നിര്‍ദേശം ലഭിക്കുന്നു. തുടര്‍ന്ന് കണക്ഷനുവേണ്ടി ഉപഭോക്താവ് തന്നെ സ്വന്തം ചിലവില്‍ ടെലഫോണ്‍ വാങ്ങണം. മോഡം കമ്പനി നല്കുന്നു. എന്നാല്‍ അതിന് വളരെയധികം കാലതാമസം ഉണ്ടാകും. 650 രൂപയുടെ പ്ലാന്‍ നികുതി ഉള്‍പ്പെടെ 760 രൂപയോളം അടയ്ക്കേണ്ടിവരുന്നു.
പലപ്പോഴും ഇന്റര്‍നെറ്റ് സൗകര്യത്തിന് വേഗത വളരെ കുറവാണ്. അതിനു കാരണമായി അധികാരികള്‍ ചൂണ്ടിക്കാട്ടുന്നത് ലോക്കല്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ ഗണ്യമായ വളര്‍ച്ചയാണ്. എന്നാല്‍ പുതിയ മോഡം നല്‍കാമെന്ന് കമ്പനിതന്നെ വാഗ്ദാനം ചെയ്യുകയും അതിനായി ഒരുമാസത്തെ സാവകാശം ചോദിക്കുകയും ചെയ്യുന്നു. പക്ഷേ അവിടെയും ഉപഭോക്താവിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാണ് അധികാരികളുടെ സമീപനം. പരാതിക്കാരന് നേരിട്ട് ചെന്ന് പരാതി എഴുതി നല്‍കണം. അതിനാല്‍ പലപ്പോഴും ആരും അതിനായി സമയം കളയാറുമില്ല.
ഇപ്പോള്‍ ലാഭത്തില്‍ മുന്നോട്ട് പോകുന്ന ബി.എസ്.എന്‍.എല്‍ ന് സ്വകാര്യ ബ്രോഡ്ബാന്റിനോടുള്ള തങ്ങളുടെ സമീപനം മാറ്റിയാല്‍ കുറേകൂടി ലാഭം കൊയ്യാന്‍ കഴിയും. എന്നാല്‍ ചില മേലധികാരികളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള് ബി.എസ്.എന്‍.എല്‍ നെ നാശത്തിന്റെ വക്കിലേക്ക് എത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല
https://www.facebook.com/Malayalivartha