Widgets Magazine
25
May / 2018
Friday
Forex Rates:

1 aed = 18.59 inr 1 aud = 51.75 inr 1 eur = 80.06 inr 1 gbp = 91.37 inr 1 kwd = 226.23 inr 1 qar = 18.76 inr 1 sar = 18.21 inr 1 usd = 68.28 inr

EDITOR'S PICK


ഒരിക്കല്‍ കൂടി നിന്നെ എന്നോട് അടുപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...


അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുവെങ്കില്‍... ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടൂ


എന്തുകൊണ്ട് ഹര്‍ത്താല്‍ വരുമ്പോള്‍ പി എസ് സി പരീക്ഷ മാറ്റി വയ്ക്കുന്നില്ല


രോഗം ബാധിച്ച നാട്ടില്‍ മാലാഖമാര്‍ക്ക് അവഗണന; ബസുകളിലും ഓട്ടോയിലും കയറ്റുന്നില്ലെന്നും നഴ്‌സുമാര്‍; സ്വന്തം ജീവന്‍ ത്യജിച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവര്‍ക്ക് പലയിടത്തും അയിത്തം


ഒരുമാസം കഴിഞ്ഞു കിരീടാവകാശി എംബിഎസിനെ പുറം ലോകം കണ്ടിട്ട്; കൊല്ലപ്പെട്ടു എന്ന് ഉറപ്പിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍: എം ബി എസിനെ പുറത്തു കാണിക്കാതെ സൗദി

മിഷേലിന്റെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ചും ഇരുട്ടില്‍ തപ്പുന്നു; മൊബൈല്‍ ഫോണ്‍ ലഭിക്കാത്തത് തിരിച്ചടി

20 MARCH 2017 12:58 PM IST
മലയാളി വാര്‍ത്ത

More Stories...

എന്തുകൊണ്ട് ഹര്‍ത്താല്‍ വരുമ്പോള്‍ പി എസ് സി പരീക്ഷ മാറ്റി വയ്ക്കുന്നില്ല

സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

നിപ്പ വൈറസ് :കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്ബ്യന്‍ഷിപ്പ് മാറ്റിവെച്ചു

തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ട് കൊടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രേഷ്ഠ കത്തോലിക്ക ബാവയ്ക്ക് ഉറപ്പ് നല്‍കിയതായി സഭാ വൃത്തങ്ങള്‍. അങ്ങനെ ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്‌സ് സഭ സി.പി.എമ്മുമായി ഇടഞ്ഞു

പാലക്കാട് 12കാരി ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാസംഗം ചെയ്തു

മിഷേലിന്റെ ദുരൂഹ മരണത്തില്‍ വ്യക്തത കിട്ടാതെ ക്രൈംബ്രാഞ്ചും വലയുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ആത്മഹത്യയെന്ന നിഗമനത്തിലെത്തിലാണ് എത്തിയത്. ഇതില്‍ തന്നെയാണ് ക്രൈംബ്രാഞ്ചും എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമാക്കാന്‍ ക്രൈംബ്രാഞ്ചിനായിട്ടില്ല. ഇതിന്റെ ഉത്തരം ലഭിക്കണമെങ്കില്‍ കാണാതായ മിഷേലിന്റെ ഫോണ്‍ ലഭിക്കണമെന്നാണ് കരുതുന്നത്. ഈ ഫോണിനായി നേരത്തെ കായലില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല.

അതേസമയം മിഷേലിന്റെ ഫോണ്‍ കിട്ടാത്ത സാഹചര്യത്തില്‍, ലാബ് പരിശോധനയ്ക്കയച്ചിരിക്കുന്ന പ്രതി ക്രോണിന്‍ അലക്‌സാണ്ടറുടെ ഫോണില്‍ നിന്ന് ഇതിനുള്ള തെളിവ് കിട്ടുമെന്നു ക്രൈംബ്രാഞ്ച് കരുതുന്നു. ഫോണില്‍ നിന്ന് ചില എസ്എംഎസുകളും വാട്‌സാപ് സന്ദേശങ്ങളും ചിത്രങ്ങളും ക്രോണിന്‍ മായ്ച്ചു കളഞ്ഞിട്ടുണ്ടെന്നു വ്യക്തമായതോടെയാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ച തെളിവുകള്‍ ഫോണില്‍ നിന്നു ലഭിക്കുമെന്നു ക്രൈംബ്രാഞ്ച് കരുതുന്നത്. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ലഭ്യമായ തെളിവുകള്‍ ആത്മഹത്യയ്ക്കുള്ള സാധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ഇതിനു പ്രേരണയായതു ക്രോണിനിന്റെ ഇടപെടലാണെന്നും കരുതുന്നു. എന്നാല്‍, ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി കാണാതായ ദിവസം രാവിലെ സംസാരിച്ചപ്പോള്‍ പോലും മിഷേല്‍ പറഞ്ഞിട്ടില്ലെന്ന് അടുത്ത കൂട്ടുകാരിയുടെ മൊഴിയുണ്ട്. ക്രോണിന്‍ മുന്‍പു മിഷേലിനെ മര്‍ദിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്തിട്ടുണ്ടെന്നും മിഷേലിന്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ആ ഘട്ടത്തില്‍ പോലും ആത്മഹത്യാ ശ്രമം ഉണ്ടായിട്ടില്ല. അങ്ങനെയെങ്കില്‍ അടുത്ത കൂട്ടുകാരിയില്‍നിന്നു പോലും മറച്ചുവച്ച, മിഷേലിനും ക്രോണിനും മാത്രമറിയാവുന്ന രഹസ്യം ആത്മഹത്യയ്ക്കു പിന്നിലുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിലും ക്രോണിന്‍ കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല. മിഷേലിനെ മാനസികമായി പിടിച്ചുലച്ച എന്തോ സംഭവം കാണാതായ ദിവസമുണ്ടായിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ക്രോണിന്‍ ഫോണ്‍ വഴി നടത്തിയ ഭീഷണിയില്‍ ബ്ലാക്ക്‌മെയിലിങ് നടന്നിരിക്കാനുള്ള സാധ്യതയാണ് ഒന്ന്. അങ്ങനെയെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തണം.

ക്രോണിന്റെ അമ്മ മിഷേലിനെ ഫോണില്‍ ബന്ധപ്പെട്ടതിനു തെളിവുണ്ട്. ക്രോണിന്‍ ഫോണ്‍ ചെയ്തിട്ട് മിഷേല്‍ എടുക്കുന്നില്ലെന്നു അറിയിച്ചപ്പോള്‍ മിഷേലിനെ വിളിക്കുകയും എസ്എംഎസ് അയയ്ക്കുകയും ചെയ്‌തെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ക്രോണിന്റെ അമ്മയും മിഷേലും തമ്മില്‍ സംസാരിച്ചതെന്തെന്നു വ്യക്തമായിട്ടില്ല. ഈ സംഭാഷണം മിഷേലിനെ മാനസികമായി തകര്‍ത്തുവോ എന്നും അന്വേഷിക്കണം.

അതേസമയം ക്രോണിനില്‍ നിന്നും മനംമടുപ്പിക്കുന്ന വിധത്തിലുള്ള ദുരനുഭവം ക്രോണിന് ഉണ്ടായതായാണ് അറിയുന്നത്. കാണാതായ ദിവസം മിഷേലും ക്രോണിനും തമ്മില്‍ നടന്ന അവസാന സംഭാഷണത്തില്‍ 'തിങ്കളാഴ്ച നീ അറിയും' എന്ന മുന്നറിയിപ്പ് മിഷേല്‍ നല്‍കിയിരുന്നു. ആത്മഹത്യ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ, തിങ്കളാഴ്ചയാണ് മിഷേല്‍ ആദ്യം തിരഞ്ഞെടുത്തിരുന്നതെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

എന്നാല്‍, നിലവിലുള്ള തെളിവുകള്‍ പ്രകാരം ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെയാണു മിഷേല്‍ ഗോശ്രീ പാലത്തില്‍നിന്നു കായലില്‍ ചാടിയത്. പെട്ടെന്ന് എന്തോ പ്രകോപനമുണ്ടായി എന്ന് അനുമാനിക്കാം. ആരെയോ കണ്ടു ഭയന്നെന്ന പോലെയുള്ള പെരുമാറ്റം രണ്ടിടത്ത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, ആരെ കണ്ടാണ് മിഷേല്‍ ഭയന്നതെന്ന കാര്യത്തില്‍ ഇനിയും ഉത്തരമായിട്ടില്ല. കലൂര്‍ പള്ളിക്കു സമീപം പെട്ടെന്ന് തിരിഞ്ഞു നടക്കുന്നതാണ് ഒന്ന്. രണ്ടാമത്തേത് ആരോ പിന്തുടരുന്നെന്നു തോന്നിക്കുംവിധം ഗോശ്രീ പാലത്തിലേക്കു ധൃതിയിലുള്ള നടത്തമാണ്. തിങ്കളാഴ്ച വിവരമറിയും എന്നു ഭീഷണിപ്പെടുത്തിയശേഷം ഫോണ്‍ ഓഫ് ചെയ്ത മിഷേലിനെ തേടി ക്രോണിന്‍ സുഹൃത്തുക്കളെ അയയ്ക്കുകയോ ഇവരെ മിഷേല്‍ കാണുകയോ ചെയ്തിട്ടുണ്ടോ?

ആത്മഹത്യ ചെയ്യാനുള്ള പദ്ധതി മുന്‍കൂട്ടി തയാറാക്കിയതെങ്കില്‍, എന്തുകൊണ്ട് ജനത്തിരക്കേറിയ സമയവും തിരക്കുള്ള പാലവും തിരഞ്ഞെടുത്തു? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തിയാലേ, കേസിലെ ദുരൂഹത നീക്കാന്‍ കഴിയൂ. അതേസമയം മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കൂട്ടുകാരി പറയുന്നത്. അഞ്ചാം തീയതി മോര്‍ണിങ് വിളിച്ചപ്പോള്‍ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. ഭയങ്കര ഹാപ്പിയായിട്ടാണ് സംസാരിച്ചത്. അപ്പോ, അങ്ങനെയെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പറയാതിരിക്കുമോ? മെസേജിന്റെ കാര്യമൊക്കെ പറയാന്‍ ചിലപ്പോള്‍ അവള്‍ മറന്നുപോയതായിരിക്കും. പക്ഷേ, എന്നാലും ടെന്‍ഷന്‍ ആയിട്ടൊന്നുമല്ല സംസാരിച്ചത്. ഭയങ്കര കൂളായിട്ടാ സംസാരിച്ചതെന്നുമാണ് സുഹൃത്ത് പറഞ്ഞിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരിക്കല്‍ കൂടി നിന്നെ എന്നോട് അടുപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...  (7 hours ago)

അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുവെങ്കില്‍... ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടൂ  (7 hours ago)

അബര്‍നദി ഇനി ജി.വി പ്രകാശിന്റെ നായിക  (7 hours ago)

എന്തുകൊണ്ട് ഹര്‍ത്താല്‍ വരുമ്പോള്‍ പി എസ് സി പരീക്ഷ മാറ്റി വയ്ക്കുന്നില്ല  (8 hours ago)

ഹോസ്റ്റലില്‍ എത്താന്‍ വൈകി...പെണ്‍കുട്ടിയെ രാത്രി ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടു  (8 hours ago)

ഉപയോക്താക്കളുടെ അറിവില്ലാതെ അവരുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിക്കില്ല; ചെയ്യേണ്ടത് ഇത്ര മാത്രം...  (9 hours ago)

സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി  (9 hours ago)

നിപ്പ വൈറസ് :കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്ബ്യന്‍ഷിപ്പ് മാറ്റിവെച്ചു  (9 hours ago)

കാണാതായ മലേഷ്യന്‍ വിമാനം തകര്‍ത്തത്​ റഷ്യന്‍ മിസൈല്‍ ? ; ദുരൂഹതകള്‍ സൃഷ്​ടിച്ച്‌​ കാണാതായ മലേഷ്യന്‍ വിമാനത്തെ കുറിച്ച്‌​ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ  (9 hours ago)

തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ട് കൊടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രേഷ്ഠ കത്തോലിക്ക ബാവയ്ക്ക് ഉറപ്പ് നല്‍കിയതായി  (10 hours ago)

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും വടക്കൻ കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി  (10 hours ago)

പാലക്കാട് 12കാരി ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാസംഗം ചെയ്തു  (10 hours ago)

നിങ്ങളറിയാതെ ഒരുപക്ഷെ നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം; ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ ഫോക്‌സ് എന്നിവ ഉപയോഗിക്കുന്നവർ ജാഗ്രത  (10 hours ago)

കുരുടന്‍മാര്‍ ആനയെ കണ്ടതു പോലെയാണ് പലരുടേയും പോസ്റ്റുകള്‍ കാണുമ്പോള്‍ തോന്നുന്നത് ; മുറ്റത്തെ മുല്ലകളുടെ മണം കൂടി തിരിച്ചറിയുന്നത് വളരെ നല്ലതാണ് ;വൈദ്യശാസ്ത്രം ഇക്കാണുന്ന രൂപത്തില്‍ എത്തുന്നതിന് മുന്‍  (10 hours ago)

തൂത്തുക്കുടി പൊലീസ് വെടിവെയ്പ്പ് : എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചു  (11 hours ago)

Malayali Vartha Recommends