വിശ്വസ്തനെ കൈവിട്ടത് ചെന്നിത്തല;സി ആര് മഹേഷ് ബി ജെ പി യിലേക്ക്?
രമേശ് ചെന്നിത്തലയുടെ വിശ്വസ്തന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സി ആര് മഹേഷ് കോണ്‍ഗ്രസ് വിട്ടതോടെ പാര്‍ട്ടി രക്ഷപ്പെട്ട പ്രതീതിയാണ് കൊല്ലത്തെ പ്രവര്‍ത്തകര്‍ക്കുള്ളത്.
മഹേഷിന്റേത് ബി ജെ പിയിലേക്കുള്ള ചുവടുമാറ്റമാണെന്ന് സൂചനയുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസ് വിടുമെന്നാണ് സൂചന.
ഇത്രയും കാലം കൊല്ലം ജില്ലയിലെ കോണ്‍ഗ്രസില്‍ തെളിഞ്ഞ സാന്നിധ്യമായിരുന്നു സി.ആര്.മഹേഷ് എന്ന രാഷ്ട്രീയ അഭിനേതാവ്.
രാഹുല്‍ ഗാന്ധിക്കെതിരെ പോസ്റ്റ് ഇട്ടതാണ് പാര്‍ട്ടി വിടാനുള്ള പ്രധാന കാരണം.കെ.എം.മാണിക്കെതിരെ ബാര്‍ക്കോഴ ആരോപണം ഉണ്ടായപ്പോള്‍ അദ്ദേഹം രാജിവയ്ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് മഹേഷാണ്.അദ്ദേഹത്തിന്റെ പ്രസ്താവന വന്നാല്‍ അതിനര്‍ത്ഥം ചെന്നിത്തലക്ക് വേണ്ടി പറഞ്ഞു എന്നാണ്. ചെന്നിത്തലക്ക് തുറന്നു പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ മഹേഷാണ് പറയുന്നത്.
ഉമ്മന്‍ ചാണ്ടിയും സംഘവും മഹേഷിനെതിരെ കരുക്കള്‍ നീക്കി തുടങ്ങിയിട്ട് നാളുകളേറെയായി.ചെന്നിത്തലക്കെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മഹേഷിനെതിരെ എ ഗ്രൂപ്പ് നീങ്ങിയത്. എന്നാല്‍ അദ്ദേഹത്തെ സഹായിക്കാന്‍ ചെന്നിത്തല തയ്യാറായില്ലെന്നാണ് പരാതി.
യൂത്ത് കോണ്‍ഗ്രസില്‍ നിന്നും ഐ വിഭാഗത്തിലുള്ളവരാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. യു.പി. തെരഞ്ഞടുപ്പിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. കേരളത്തില്‍ നിന്നും ഒരു നേതാവ് ഇത്തരത്തില്‍ പ്രതികരിക്കുന്നത് ആദ്യമാണ്. ഇത് തന്നെ ബി ജെ പി യിലേക്കുള്ള വഴിയായി കരുതാം.
മഹേഷിന്റെ എഫ്.ബി. പോസ്റ്റ് പുറത്തു വന്നയുടനെ ചെന്നിത്തല മഹേഷിനെ തള്ളി പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ കളിക്കാന്‍ മഹേഷ് ആര് എന്നാണ് ചെന്നിത്തല ചോദിച്ചത്.
ബി ജെ പിയുടെ ബിഗ് ഹണ്ടിന്റെ ഭാഗമാണ് മഹേഷിന്റെ കോണ്‍ഗ്രസ് വിടലെന്ന് കരുതുന്നവരുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്
https://www.facebook.com/Malayalivartha