കുണ്ടറയില്‍ 14 കാരന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പീഡനക്കേസ് പ്രതിയുടെ മകനെ കസ്റ്റഡിയില്‍ എടുത്തു
കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരേ ഉയര്‍ന്ന 14 കാരന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പോലീസ് പ്രതിയുടെ മകനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ഉടന്‍ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരേ മകന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ത്തി മാതാവ് രംഗത്ത് വന്നതും പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്.
2010 ല്‍ നടന്ന സംഭവത്തില്‍ കുണ്ടറ പീഡനക്കേസ് പ്രതി അയല്‍ക്കാരനായ 14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേനാക്കി കൊലപ്പെടുത്തി എന്നായിരുന്നു കുട്ടിയുടെ മാതാവ് റൂറല്‍ എസ്പിയ്ക്ക് നല്കിയ പരാതിയില്‍ ആരോപിച്ചത്. ഇന്നലെ മുതല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കേസില്‍ ഇതുവരെ മാതാവിന്റെയോ കൊല്ലപ്പെട്ട 14 കാരന്റെ സഹോദരിയുടെയോ മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്ന് ആരോപണമുണ്ട്. പുതിയതായി അന്വേഷണം ആരംഭിക്കുമ്പോള്‍ നേരിടുന്ന പ്രധാന വിഷയം ആവശ്യമായ തെളിവുകള്‍ ഇല്ലാത്തതാണ്.
ഇന്നലെ രാത്രിയിലാണ് പ്രതിയുടെ മകനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. പിന്നീട് ഇന്ന് രാവിലെ വിട്ടയച്ചു. ഇന്ന് 11 മണിക്ക് വീണ്ടും ചോദ്യം ചെയ്യാന്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തില്‍ പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ദൂരൂഹ മരണത്തിനിരയായ 14 കാരന്റെ അമ്മയുടേയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തുകയോ ആന്തരികാവയവം പരിശോധനയ്ക്ക് അയയ്ക്കുകയോ ചെയ്തില്ല.
https://www.facebook.com/Malayalivartha