റവന്യൂവും പോലീസും പൊതുമരാമത്തും ഉള്‍പ്പെടെ 13 സര്‍ക്കാര്‍ വകുപ്പുകളില്‍ അഴിമതിയുടെ കൂത്തരങ്ങാണെന്ന് വിജിലന്‍സ്
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് തദ്ദേശസ്വയംഭരണവകുപ്പിലാണെന്ന് വിജിലന്‍സ്. റവന്യൂവും പൊലീസും പൊതുമരാമത്തും ഉള്‍പ്പെടെ 13 സര്‍ക്കാര്‍ വകുപ്പുകളില്‍ അഴിമതി കൂത്തരങ്ങാണെന്നും സംസ്ഥാന വിജിലന്‍സിന്റെ സര്‍വേ പറയുന്നു. ഐ.ടി.വകുപ്പിലാണ് ഏറ്റവും കുറവ് അഴിമതിയുള്ളതെന്നാണ് സര്‍വ്വേഫലം.
61 സര്‍ക്കാര്‍ വകുപ്പുകളില്‍ നേരിട്ടും, ഓണ്‍ ലൈന്‍ വഴിയും നടത്തിയ അഭിപ്രായ സര്‍വ്വേക്ക് ശേഷമാണ് വിജിലന്‍സ് സര്‍വ്വേഫലം തയ്യാറാക്കി പ്രസിദ്ധീകരിച്ച്. അഴിമതിയുടെ തോത് അനുസരിച്ച് സര്‍ക്കാര്‍ വകുപ്പുകളെ അഞ്ചു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
തദ്ദേശശ്വയംഭരണ സ്ഥാപനത്തിലാണ് ഏറ്റവും കൂടുതല്‍ അഴിതിയെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറയുന്നത്. 10.34 ശതമാനം പേരാണ് അഴിമതി ചൂണ്ടികാട്ടിയത്. റവന്യൂ പൊതുമരാമത്ത്, ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, പൊലീസ്, ജലസേചനം, ഭക്ഷ്യം, എക്സൈസ്, മൈനിംഗ്, വാണിജ്യനികുതി, കൃഷി എന്നീ വകുപ്പുകളില്‍ അഴിമതിയുടെ തോത് ഏറ്റവും കൂടുതലാണെന്ന് വിജിലന്‍സ് പറയുന്നു.
വലിയ അഴിമതിയുടെ പട്ടികയില്‍ ആദ്യ ഇടംകണ്ടെത്തിയത് ഭക്ഷ്യസുരക്ഷവകുപ്പാണ്. ഈ ഗണത്തില്‍ അവസാനം ഫിഷറീസാണ്. അഴിമതിയുടെ കാര്യത്തില്‍ ഇടത്തരക്കാര്‍ 12 പേരാണ്. ധനകാര്യവും പൊതുഭരണവുമെല്ലാം ഇതില്‍ വരുന്നുയ ഏറ്റവും കുറവ് അഴിമതി നടക്കുന്ന 12 വകുപ്പുകളില്‍. ഈ പട്ടികയില്‍ ഒന്നാം സ്ഥാനം തെരെഞ്ഞെടുപ്പ് വിഭാഗത്തിലാണ്. ഏറ്റവും കുറവ് ഐടിയിലും. 22 ശതമാനമാണെന്നാണ് സര്‍വേഫലം പറയുന്നു. അഴിമതി കണ്ടെത്താന്‍ 20 ചോദ്യാവലിയാണ് വിജിലന്‍സ് തയ്യാറാക്കിയിരുന്നത്.
https://www.facebook.com/Malayalivartha