കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ
കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. മണിയുടെ മരണത്തില്‍ അസ്വാഭാവികതയോ, ദുരൂഹതയോ ഇല്ലെന്നും അതിനാല്‍ കേസ് ഏറ്റെടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.
മണി മരിച്ച് ഒരു വര്‍ഷം പിന്നിട്ടെങ്കിലും ദുരൂഹത കണ്ടെത്താന്‍ കഴിയുന്ന പൊലീസ് അന്വേഷണം നടന്നിട്ടില്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സി.ബി.ഐ നിലപാട് അറിയിച്ചത്.
കേസ് ഏറ്റെടുക്കാന്‍ ആസ്ഥാനത്തുനിന്ന് നിര്‍ദ്ദേശം ലഭിച്ചിട്ടില്ല. ശരീരത്തില്‍ വിഷം ചെന്നതിന്റെ ലക്ഷണങ്ങള്‍ മണി പ്രകടിപ്പിച്ചിരുന്നില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വിശദീകരിച്ചിട്ടുണ്ടെന്ന് സി.ബി.ഐ അറിയിച്ചു. ക്ളോറോപൈറിഫോസ് ശരീരത്തിലെത്താന്‍ സാധ്യത തീരെക്കുറവാണ്. ഇതിന്റെ അളവ് കണ്ടെത്താന്‍ റീജിയണല്‍ ലാബിന് കഴിയാത്തതിനാല്‍ രക്തസാമ്പിള്‍ ഉള്‍പ്പെടെ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചിരുന്നു.
വിഷമദ്യത്തിന്റെയും മദ്യത്തിന്റെയും സാന്നിദ്ധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് പരിഗണിക്കുന്ന സാഹചര്യത്തില്‍ കേസ് എറ്റെടുക്കാന്‍ കഴിയില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.
https://www.facebook.com/Malayalivartha