ഫോണ്‍ കെണി: യുവതി ഒരുദിവസം 30ലേറെ തവണ വിളിച്ചു
ശശീന്ദ്രനെ കുടുക്കിയത് തന്നെ. എ.കെ ശശീന്ദ്രനെ കുടുക്കിയ സംഭവത്തില്‍ ആരോപണ വിധേയയായ യുവതിയെ പോലീസ് ചോദ്യം ചെയ്യും. കേസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ ഇവരെ കസ്റ്റ ഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇതോടെ സംഭവത്തിന് പിന്നിലെ യാഥാര്‍ഥ ചിത്രം പുറത്തു വരുമെന്ന വിശ്വാസത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടേതടക്കം നാലു പരാതികള്‍ പോലീസിന് ലഭിച്ചിരുന്നു. ടെലിഫോണ്‍ വിവാദത്തിനു പിന്നില്‍ പെണ്കെണിയാണെന്ന്സ്ഥിരീകരിക്കപ്പെട്ടതോടെ ആരോപണ വിധേയരായവരെ സംരക്ഷിക്കാന്‍ സംസ്ഥാന പോലീസ് സേനയിലെ രണ്ട് ഉന്നത ഐപി എസ് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നിരുന്നു.
സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന സംശയം ആദ്യം മുതലേ ഉയര്‍ന്നെങ്കിലും സംഭവം ലഘൂകരിച്ച് പോലീസ് അന്വേഷണം വേണ്ടെന്ന നിലപാടിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതിന് പിന്നില്‍ ഈ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലായിരുന്നു.സംഭവത്തെക്കുറിച്ച് ഉന്നത പോലീസ് അന്വേഷണം പ്രഖ്യാപിക്കാമെന്ന നില പാടാണ് ആദ്യം മുഖ്യമന്ത്രി?യും ആഭ്യന്തര വകുപ്പും സ്വീകരിച്ചത്. എന്നാല്‍ പോലീസ് അന്വേഷണത്തേക്കാള്‍ ജുഡീഷ്യല്‍ അന്വേഷണമാണ് നല്ലതെന്ന നിലപാട് ഈ ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടന്നാല്‍ അന്വേഷണ വിവരങ്ങള്‍ ചോരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ എതിര്‍ത്തത്. എന്നാ?ല്‍ പോലീസ് അന്വേഷണം നടന്നാല്‍ യുവതിയെ ചോദ്യം ചെയ്യേണ്ടി വരും. കൂടാതെ മാധ്യമ സ്ഥാപനത്തിലേക്കും അന്വേഷണം നീങ്ങേണ്ടി വരും. ഇതിനു തടയിടാനാണ് തന്ത്രപൂര്‍വം ഈ ഉദ്യോഗസ്ഥര്‍ പോലീസ് അന്വേഷണം ഒഴിവാക്കിയത്. അതേസമയം മന്ത്രിയെ യുവതി അങ്ങോട്ട് നിരന്തരം. വിളിക്കാറുണ്ടായിരുന്നുവെന്നും ഒരു ദിവസം മുപ്പതിലേറെ തവണ വിളിച്ചിട്ടുണ്ടെന്നും ഫോണ്‍ രേഖകകളില്‍ നിന്ന് വ്യക്തമായി. ഇതോടെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തി നില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha