മംഗളത്തിന്റെ ലൈസന്‍സ് കട്ടാവും? സ്റ്റിംഗ് ഒപ്പറേഷന് എന്ന ഓമനപ്പേര് നല്കിയാലും ഇത് ഹണിഡ്രാപ്പ് തന്നെ
മംഗളത്തിന്റെ ലൈസന്‍സ് കട്ടാവുമെന്ന് സൂചന. വീട്ടമ്മയുടെ പേരില്‍ അശ്ലീലം വിളമ്പിയ മംഗളം ഇപ്പോള്‍ പ്രതീക്കൂട്ടിലാണ്. അവര്‍ ഖേദം പ്രകടിപ്പിച്ചതോടെ തെറ്റ് സമ്മതിക്കുകയാണ് ചെയ്തത്. ഇതോടെ സ്റ്റിംഗ് ഒപ്പറേഷന് എന്ന ഓമനപ്പേര് നല്കിയാലും ഇതൊരു ഹണിഡ്രാപ്പായിരുന്നു. അതായത് സ്ത്രീയെ വച്ചുള്ള കെണി. മന്ത്രിയെ ഇക്കിളിപ്പെടുത്തി ഉറങ്ങിക്കിടന്ന മൃദുവികാരങ്ങളെ പുറത്തുചാടിപ്പിച്ച് വ്യക്തിഹത്യ നടത്തുകയാണ് ചെയ്തത്.
ചാനലിന്റെ ലൈസന്‍സ് നല്കുമ്പോള് തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യില്ലെന്ന് അവര്‍ സമ്മതിക്കാറുണ്ട്. എന്നാല്‍ അതിന് വിരുദ്ധമായിട്ടുള്ള കാര്യമാണ് ചെയ്തത്. വന്‍ ഗൂഢാലോചന നടത്തി വ്യക്തി ഹത്യ നടത്തിയത് മറ്റൊരു കുറ്റമാണ് ഇതിന് കൂട്ടുനിന്ന തിരുവനന്തപൂരം കണിയാപുരം സ്വദേശിനിയും ചാനലും കുടുങ്ങും. ഇതൊരു പുരുഷ പീഡനം കൂടിയാണ്.
ആദ്യദിവസം വന്‍ ബ്രേക്കിങ് ഉണ്ടാക്കിയ മംഗളം ചാനല്‍ ഒരാഴ്ച പിന്നിടും മുമ്പേ തകര്‍ച്ചയുടെ വക്കിലാണ്. അതേസമയം ചാനലിന്റെ കള്ളക്കളി മനസ്സിലാക്കിയ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഐ.ജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണ ചുമതല. ഹൈടെക്സെല്‍ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥന്. കോട്ടയം എസ്.പി രാമചന്ദ്രന്, പാലക്കാട് എസ്.പി പ്രതീഷ്, െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാനവാസ്, എസ്.ഐ സുധാകുമാരി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘം രൂപീകരിക്കാന്‍ ആഭ്യന്തര വകുപ്പു സംസ്ഥാന പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കിയിരുന്നു. ശശീന്ദ്രന് കേസില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നു ഡിജിപി ലോകനാഥ് ബെഹ്റയും അറിയിച്ചു. മലപ്പുറത്തെ പരാതിയടക്കം പരിശോധിക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്ന മുഴുവന്‍ പോസ്റ്റുകളും പോലീസ് പരിശോധിച്ചു വരികയാണ്.
ഇതു സംബന്ധിച്ച് വീണ്ടും ചില പരാതികള്‍ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലും സൈബര്‍ സെല്ലിലും മലപ്പുറത്തെ പോലീസ് സ്റ്റേഷനിലും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം ഏതാനും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു.
എന്‍സിപിയുടെ യുവജന വിഭാഗമായ എ ന്വൈസിയുടെ നേതാവായ മുജീബ് റഹ്മാനും ഇതു സംബന്ധിച്ചു പരാതി നല്‍കിയിട്ടുണ്ട്. ഹണി ട്രാപ്പിലൂടെ ശശീന്ദ്രന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ച പെണ്‍കുട്ടി ചാനലിലെ ജീവനക്കാരിയായിരുന്നുന്നെന്നു കഴിഞ്ഞ ദിവസം പോലീസ് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha