Widgets Magazine
14
Dec / 2017
Thursday

മദ്യത്തെ എതിര്‍ക്കുന്ന സ്ത്രീകള്‍ കാണുക ഈ വനിതാ പഞ്ചായത്ത് അംഗത്തെ!!

21 APRIL 2017 08:59 AM IST
മലയാളി വാര്‍ത്ത

നാടുമുഴുവന്‍ മദ്യത്തെ എതിര്‍ക്കുകയാണ്. ഓരോ പ്രദേശത്തും ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പനശാല സ്ഥാപിക്കാന്‍ എത്തുന്നവരെ തടയുകയും, മടക്കി അയക്കുന്നതിനും മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകളുമാണ്. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിലെ ഒരു വനിതാ പഞ്ചായത്ത് അംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുടിയന്‍മാര്‍ക്കു ആശ്വാസമായി മാറുന്നത്. എ സി റോഡില്‍ നെടുമുടി പാലത്തിനു സമീപം പ്രവര്‍ത്തിച്ചിരുന്ന ബീവറേജ് ഔട്ട്ലെറ്റ് കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയതോടെ പ്രതിസന്ധിയിലായ മദ്യപന്മാര്‍ക്ക് താങ്ങായി കോണ്‍ഗ്രസ് വനിതാ പഞ്ചായത്ത് അംഗമാണ് ഇപ്പോള്‍ രംഗത്തുള്ളത്.

യു ഡി എഫ് വനിതാ അംഗം ജമീല മോഹന്‍ദാസിന്റെ നെടുമുടി മൂന്നാംവാര്‍ഡ് പടിഞ്ഞാറെ പൊങ്ങ പാലത്തിക്കാട് ക്ഷേത്ര ജംഗ്ഷന് സമീപമുള്ള കെട്ടിടവും പറമ്പുമാണ് ബീവറേജ് കോര്‍പ്പറേഷന് വാടകയ്ക്ക് നല്‍കിയിട്ടുള്ളത്. നേരത്തെ നെടുമുടി പാലത്തിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ഔട്ട്ലെറ്റ് കൈനകരിയിലേക്ക് മാറ്റിയെങ്കിലും പഞ്ചായത്തിന്റെയും നാട്ടുക്കാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. കേവലം അഞ്ചുദിവസം മാത്രം പ്രവര്‍ത്തിച്ച് പൂട്ടപ്പെട്ട ഔട്ട്ലെറ്റ് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ നെട്ടോട്ടമോടുന്നതിനിടയിലാണ് യു ഡി എഫ് വനിതാ അംഗം രക്ഷകയായെത്തിയത്. 

ഇന്നലെ രാവിലെ പതിനൊന്നോടെ ഔട്ട്ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചതറിഞ്ഞ് പ്രതിഷേധക്കാര്‍ എത്തിയെങ്കിലും പൊലീസ് മദ്യപന്മാര്‍ക്ക് അനുകൂല നിലപാടെടുത്ത് പ്രതിഷേധക്കാരെ വിരട്ടിയോടിച്ചു. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വസതിക്കു സമീപം പ്രവര്‍ത്തന സജ്ജമായ ഔട്ട്ലെറ്റില്‍ ആദ്യദിവസം തന്നെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കുട്ടനാട്ടില്‍ രണ്ട് ഔട്ട്ലെറ്റുകളാണ് അടച്ചുപൂട്ടിയത്.

രാമങ്കരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട്ലെറ്റ് യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനിരോധനത്തിന്റെ ഭാഗമായി നേരത്തെ പൂട്ടിയിരുന്നു. കോടതി ഉത്തരവ് എത്തിയതോടെ കുട്ടനാട് സമ്പൂര്‍ണ മദ്യരഹിത മേഖലയായി മാറിയിരുന്നു. ജില്ലയുടെ കിഴക്കേ അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന കെ ടി ഡി സിയുടെ ബിയര്‍ പാര്‍ലറും സ്വകാര്യ ബാറും കള്ളുഷാപ്പുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാതെ പൂട്ടപ്പെട്ടതോടെ കുട്ടനാട് സമ്പൂര്‍ണ മദ്യരഹിത മേഖലയായി മാറികഴിഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വണ്ടര്‍ വുമണിന്റെ പോണ്‍ വീഡിയോ വൈറലാകുന്നു...  (50 minutes ago)

ആരും അറിയില്ലെന്നു കരുതി ... യുവതിക്കു സംഭവിച്ചത്  (1 hour ago)

വിവാഹസല്‍ക്കാരം കൊഴുപ്പിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം 'ഷോ' നടത്തി.... അവസാനം ആദ്യ രാത്രി നടന്നതിങ്ങനെ  (2 hours ago)

വിഷമം തോന്നുന്നുവെങ്കില്‍ നിങ്ങള്‍ സ്വന്തമായി സിനിമ എടുക്കു....  (2 hours ago)

കുറിഞ്ഞിപ്പൂക്കാലത്തെ വരവേല്‍ക്കാന്‍ വനം വകുപ്പ്  (2 hours ago)

സഹതാപം പിടിച്ചു പറ്റാനുള്ള തന്ത്രമാണോ? നടി സുമലതയുടെ മറുപടി...  (3 hours ago)

പ്രതിസന്ധി മറികടക്കാൻ സൗദി അറേബ്യ; ഇന്ത്യക്ക് തിരിച്ചടി ; വില വർധനവിന് സാധ്യത  (4 hours ago)

ഇത് മധുര പ്രതികാരം; വമ്പൻ ജയവുമായി ടീം ഇന്ത്യ  (4 hours ago)

രാഹുല്‍ ഗാന്ധി നാളെ തിരുവനന്തപുരത്ത്... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നടത്തും  (4 hours ago)

ഗുജറാത്തിൽ വിധിയെഴുത്ത് നാളെ ;രാഹുലിനെതിരെ ആരോപണവുമായി ബിജെപി  (5 hours ago)

റോബിന്‍ഹുഡ് സ്‌റ്റൈലില്‍ മോഷണം... ഒടുവില്‍ പിടിയിലായത് ഇങ്ങനെ  (5 hours ago)

വിവാദം മനപ്പൂർവം സൃഷ്ടിച്ചത്; പർവതിക്കെതിരെ സംവിധായകന്‍ അനില്‍ തോമസ്  (5 hours ago)

കൊച്ചി അത്ഭുതപ്പെടുത്തുന്നു ;മറ്റൊരു റെക്കോർഡുകൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്  (6 hours ago)

ചാലക്കുടി രാജീവ് വധം: സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം  (6 hours ago)

പെന്‍ഷന്‍ പ്രായം കൂട്ടാൻ അനുവദിക്കില്ല; തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല  (6 hours ago)

Malayali Vartha Recommends