Widgets Magazine
20
Aug / 2017
Sunday

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രത്‌നങ്ങള്‍ പതിച്ച തിരുവാഭരണം കാണാനില്ല

21 APRIL 2017 08:22 AM IST
മലയാളി വാര്‍ത്ത

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. രത്‌നങ്ങള്‍ പതിച്ച സ്വര്‍ണപതക്കം നഷ്ടപ്പെട്ടതായി ദേവസ്വം കമ്മീഷണര്‍ സ്ഥിരീകരിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഉത്സവത്തില്‍ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തിയിരുന്നു. എന്നാല്‍ വിഷുവിന് ക്ഷേത്രനട തുറന്നപ്പോള്‍ മുതലാണ് സ്വര്‍ണപ്പതക്കം കാണാതായതെന്നാണ് ലഭിക്കുന്ന വിവരം.

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തില്‍ ചാര്‍ത്തിയ കോടികള്‍ വിലമതിക്കുന്ന നവരത്‌നങ്ങള്‍ പതിച്ച പതക്കം കാണാതായി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡും ദേവസ്വം വിജിലന്‍സും അന്വേഷണം ആരംഭിച്ചു. ക്ഷേത്ര ഉപദേശക സമിതി മുന്‍ സെക്രട്ടറി ഡി. സുഭാഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ഡപ്യൂട്ടി കമ്മീഷണര്‍ എസ്. ജയശ്രീ ഇന്നലെ ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തിയത്. രാവിലെ അസിസ്റ്റന്റ് കമ്മീഷണര്‍ എസ് . രഘുനാഥന്‍ നായര്‍ സ്‌ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തിയിരുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരുകേശിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയില്‍ പതക്കം നഷ്ടപ്പെട്ട വിവരം ബോധ്യപ്പെട്ടു. തുടര്‍ന്ന് അസി: കമ്മീഷണര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് നോട്ടീസ് നല്‍കി. ഇതുമായി ബന്ധപെട്ട രേഖകള്‍ പരിശോധിച്ച് മഹസര്‍ തയ്യാറാക്കിയ ശേഷമാണ് നോട്ടീസ് നല്‍കിയത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പിന്നീട് രണ്ട് മേല്‍ശാന്തിമാര്‍ക്കും നോട്ടീസ് നല്‍കി. ഇത് സംബന്ധിച്ച് െ്രെകംബ്രാഞ്ച് അന്വേഷണത്തിന് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കുമെന്ന് ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പതക്കം കാണാതായത് വിവാദമായതോടെ ദേവസ്വം വിജിലന്‍സ് ഓഫീസര്‍ ശ്രീകുമാറും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.

ഇന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണറും ദേവസ്വം വിജിലന്‍സ് എസ്പിയും ക്ഷേത്രത്തിലെത്തും. തന്റെ പരിശോധന റിപ്പോര്‍ട്ട് ദേവസ്വം കമ്മീഷണര്‍ക്കും തിരുവാഭരണ കമ്മീഷണര്‍ക്കും കൈമാറുമെന്ന് അസി: കമ്മീഷണര്‍ എസ്. രഘുനാഥന്‍ നായര്‍ പറഞ്ഞു. പതക്കം കാണാതായത് സംബന്ധിച്ച് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ സിഐ എം. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് ക്ഷേത്രത്തിലെത്തി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മേല്‍ശാന്തിമാര്‍, താല്‍ക്കാലിക ജീവനക്കാര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. വിഷു ദിനത്തിലാണ് ക്ഷേത്രത്തില്‍ നിന്ന് ഇവ നഷ്ടപ്പെട്ടതായി കരുതുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ നിയന്ത്രണത്തിലുള്ള തിരുവാഭരണം വിഷു ചടങ്ങുകള്‍ക്കായി മേല്‍ശാന്തിമാരെ ഏല്‍പ്പിച്ചിരുന്നു. തിരികെ ലഭിച്ചപ്പോള്‍ തിരുവാഭരണത്തില്‍ ചാര്‍ത്തിയിരുന്ന നവരത്‌നങ്ങള്‍ പതിപ്പിച്ച പതക്കങ്ങള്‍ കാണാനില്ലായിരുന്നു എന്നാണ് പറയുന്നത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തോമസ് ചാണ്ടിക്കും അൻവറിനും എതിരെ അന്വേഷണം വേണമെന്ന് വി എസ്  (33 minutes ago)

"കാർബൺ" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി  (37 minutes ago)

മാപ്പ് ചോദിച്ച് തല അജിത്ത്  (58 minutes ago)

ജനപ്രിയ സീരിയല്‍ തട്ടിയെടുക്കാന്‍ സ്വകാര്യ ചാനലിന്റെ ശ്രമം; ഉപ്പും മുളകിനും വില്ലനായി മലയാള സിനിമയിലെ ഹാസ്യ നടന്‍?  (1 hour ago)

കെ.കെ.ശൈലജ ടീച്ചർക്ക് പറ്റിയ ഒരു പറ്റേ  (1 hour ago)

ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു മുങ്ങി, ഒടുവിൽ പൊങ്ങിയത് ഗുരുവായൂരിൽ കാമുകനുമായി; രഹസ്യ വിവാഹത്തിനെത്തിയ യുവതിയെ കണ്ട ബന്ധുക്കൾ ചെയ്തതോ ഇങ്ങനെ...  (1 hour ago)

അറ്റ്‌ലസ് രാമചന്ദ്രനെ അഴിക്കുള്ളില്‍ തളച്ചിടുന്നതിന് പിന്നില്‍ മലയാളി പ്രവാസിയുടെ ഇടപെടല്‍? ; അറ്റ്ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?  (2 hours ago)

താന്‍ അന്ന് അരയില്‍ ടവ്വല്‍ വെച്ചതെന്തിനെന്ന്! പരസ്യമായി വിശദീകരണം നല്‍കി ശ്രീശാന്ത്  (3 hours ago)

നിവിന്‍ പോളിക്കെതിരായ ആരോപണത്തിൽ മറുപടിയുമായി ശ്യാമപ്രസാദ്  (3 hours ago)

കാമുകനുമായി ചേര്‍ന്ന് സ്വന്തം ഭര്‍ത്താവിനെയും നൊന്ത് പ്രസവിച്ച പെണ്‍കുഞ്ഞിനേയും കൊന്ന താടക  (3 hours ago)

പിണങ്ങിപ്പോയ ഭാര്യ കുഞ്ഞിന്റെ വസ്ത്രങ്ങളെടുക്കാന്‍ തിരികെ എത്തിയപ്പോള്‍ ഭർത്താവും ബന്ധുക്കളും ചേര്‍ന്ന് ചെയ്ത ആ ക്രൂരത അവളുടെ ജീവനെടുത്തു  (3 hours ago)

അങ്ങനെ സ്‌റ്റെവിന്‍ എസ്‌ഐ ആയി; നന്ദി, ചെന്നൈ പൊലീസ് നൂറു നന്ദി  (3 hours ago)

ജനകീയ വിചാരണയുമായി ബിജെപി നേതാവിന്റെ മാളിക  (3 hours ago)

സണ്ണി ലിയോണിനെ ഇനിയും കണ്‍കുളിര്‍ക്കെ കാണാം  (4 hours ago)

ഗൾഫിലെ ഫ്ലാറ്റുകളിലെ ഇടപാടുകളിൽ കോടികള്‍ കൊയ്ത് കോഴിക്കോട്ടുകാരി...  (4 hours ago)

Malayali Vartha Recommends