Widgets Magazine
21
Aug / 2017
Monday

പനി വിട്ടുമാറാതെ തലസ്ഥാന നഗരി

21 APRIL 2017 10:18 AM IST
മലയാളി വാര്‍ത്ത

മറ്റ് ജില്ലകളില്‍ ഡെങ്കിപ്പനി ബാധിതര്‍ കുറയുമ്പോഴും തിരുവനന്തപുരത്തെ പനിബാധിതരുടെ എണ്ണം കുറയുന്നില്ല. കേരളത്തില്‍ ആകെ 41 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതില്‍ 30 പേരും തിരുവനന്തപുരത്തുകാരാണ്. 33 പേര്‍ ഡെങ്കിപ്പനി സംശയത്തില്‍ നിരീക്ഷണത്തിലുമാണ്. ഏപ്രില്‍ 10 ന് ശേഷം ഡെങ്കിബാധിതരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയില്ല എന്നതാണ് ഏക ആശ്വാസം.

സംസ്ഥാനത്തൊട്ടാകെ ഏപ്രിലില്‍ എച്ച് 1 എന്‍ 1 ബാധിച്ച് 8 പേരും ഈ വര്‍ഷം 19 പേരും മരിച്ചു. തിരുവനന്തപുരം കഴിഞ്ഞാല്‍ തൃശൂരാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. തൃശൂരില്‍ എട്ട് പേര്‍ക്ക് ഡെങ്കി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് ജില്ലയില്‍ 22 പേര്‍ നിരീക്ഷണത്തിലാണ്. കേരളമാകെ പനി ബാധിച്ച് 7643 പേര്‍ ചികിത്സ തേടി. ഇതില്‍ 216 പേര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ കിടക്കുന്നു. കേരളമാകെ 94 പേര്‍ ഡെങ്കിപ്പനി സംശയത്തില്‍ നിരീക്ഷണത്തിലാണ്. എച്ച് 1 എന്‍ 1 സംശയിക്കുന്ന 13 പേരില്‍ 5 പേര്‍ എറണാകുളം ജില്ലക്കാരും 4 പേര്‍ കൊല്ലം ജില്ലക്കാരും 2 പേര്‍ തിരുവനന്തപുരത്തുകാരുമാണ്. കരകുളം, വിളപ്പില്‍, പുല്ലുവിള, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലുള്ളവരിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.

കേരളത്തില്‍ എലിപ്പനി സ്ഥിരീകരിച്ച നാലു പേരും തിരുവനന്തപുരം ജില്ലക്കാരാണ്. പനി റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം കോര്‍പറേഷനിലെ തിരുമല, നാവായിക്കുളം, പൂജപ്പുര എന്നിവിടങ്ങളില്‍ പനി പടരാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ടാസ്‌ക് ഫോഴ്‌സ്

ഇപ്പോള്‍ പനി നിയന്ത്രണവിധേയമാണെന്നും, പനി നിയന്ത്രണത്തിനായി ബാധിത ജില്ലകളില്‍ ജില്ലാകളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആശുപത്രികളില്‍ പനിക്കായി പ്രത്യേകം വാര്‍ഡുകളും തുറന്നിട്ടുണ്ട്. പരിശോധനാക്കിറ്റും നല്‍കി. ലാബ് ടെക്‌നിഷ്യന്മാരുടെ കുറവുള്ള ആശുപത്രികളില്‍ താത്കാലിക നിയമനവും നടക്കുന്നു.

സ്വയം ചികിത്സിക്കരുത്

ജലദോഷപ്പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ട് മുതലായ ലക്ഷണങ്ങളുള്ളവര്‍ക്ക് സാധാരണ സമയം കൊണ്ട് പനി കുറയാതിരിക്കുകയോ ക്രമാതീതമായി കൂടുകയോ ചെയ്താല്‍ അടിയന്തരമായി ഡോക്ടറെ കണ്ട് ചികിത്സിക്കണം. ഗര്‍ഭിണികള്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശിക്ഷയ്ക്ക് തൊട്ട് മുന്‍പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് കൊടുത്തു  (4 hours ago)

പ്രമുഖ മലയാളി നായികയുടെ ലുക്ക് കണ്ട് ഞെട്ടി സിനിമാലോകം  (4 hours ago)

ധാംബുള്ള ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ശിഖര്‍ ധവാന് സെഞ്ചുറി; 90 പന്തില്‍ ശിഖര്‍ ധവാന്‍ തകര്‍ച്ചടിച്ചത് 132; ഇന്ത്യയുടെ വിജയം 9 വിക്കറ്റിന്  (5 hours ago)

ഫോണ്‍ താഴെ വീണ് പൊട്ടിയാല്‍ റെഡിയാക്കാന്‍ ഐ ഫിക്‌സിറ്റ് എത്തി  (5 hours ago)

നടിയെ കാറിനുള്ളില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംവിധായകനും നടനും പിടിയിലായി  (5 hours ago)

ബെവ്‌കോയില്‍ ഓണം ബോണസ് 85000 രൂപ; ഡപ്യൂട്ടേഷന്‍ കിട്ടാന്‍ ഉദ്യോഗസ്ഥരുടെ തിക്കും തിരക്കും   (5 hours ago)

കൊച്ചിയില്‍ യുവതിക്കെതിരായ അക്രമം; കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി  (6 hours ago)

സില്‍ക്ക് സ്മിതയുടെ ആത്മഹത്യയെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുകളുമായി നടി വിദ്യാബാലന്‍  (6 hours ago)

ഇന്ത്യ ചൈന ലഡാക്ക് സംഘര്‍ഷം: അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെയും സൈനികര്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്   (6 hours ago)

സണ്ണിയുടെ പോണ്‍ വിഡിയോകൾ കണ്ടിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വർ  (7 hours ago)

അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് തൊ​ഴി​ലാ​ളി മ​രി​ച്ചു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റിനെതിരെയുള്ള ഒരു രഹസ്യ ചാറ്റ്  (7 hours ago)

മോദിയെ കാണാനില്ലെന്ന് സ്വന്തം മണ്ഡലത്തില്‍ പോസ്റ്റര്‍  (8 hours ago)

നടിയെ ആക്രമിച്ച കേസിൽ സംവിധായകനും നടനും അറസ്റ്റില്‍  (8 hours ago)

വീട്ടിൽ ശൗചാലയം നിർമിച്ചില്ല: യുവതിക്കു കോടതി വിവാഹമോചനം അനുവദിച്ചു  (8 hours ago)

Malayali Vartha Recommends